കാസർകോട്: പരിശീലനം പൂർത്തിയാക്കിയ പോളിങ് ഓഫിസർമാർക്ക് അവരുടെ അറിവ് പരിശോധിക്കാൻ ടെസ്റ്റ് യുവർ നോളജ് സോഫ്റ്റ്വെയർ തയാറായി. ജില്ല കലക്ടർ ഡോ. ഡി. സജിത്ബാബു ആദ്യ പരീക്ഷയെഴുതി ഉദ്ഘാടനം ചെയ്തു. പരിശീലനഭാഗങ്ങൾ ആധാരമാക്കി തയാറാക്കിയ 33 ചോദ്യങ്ങളടങ്ങിയ ഗൂഗ്ൾ ഷീറ്റ് തയാറാക്കിയത് കാസർകോട് വരണാധികാരി പി. ഷാജുവാണ്. പരീക്ഷ എഴുതുന്നവരിൽ കൂടുതൽ മാർക്ക് നേടുന്നവർക്ക് സർട്ടിഫിക്കറ്റ് ലഭിക്കും. മറ്റു ജില്ലക്കാർക്കും ആപ്ലിക്കേഷൻ ഉപയോഗിക്കാം.
tthps://docs.google.com/forms/d/e/1FAIpQLSfktpoa67cvYVGWCzL95TakVTXaXC0jWM4IztdHAS6lVBX_Mw/viewform എന്ന ലിങ്കിൽ പരീക്ഷയെഴുതാം. സബ് കലക്ടർ ഡി.ആർ. മേഘശ്രീ, ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ സൈമൺ ഫെർണാണ്ടസ്, ഉദുമ ഒബ്സർവർ ദേബാശിഷ് ദാസ് എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.