കോഴിക്കോട്: പ്രമുഖ ഇസ്ലാമിക പണ്ഡിതനും നവോത്ഥാന നായകനുമായിരുന്ന സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദിയുടെ വിഖ്യാത ഖുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥം തഫ്ഹീമുല്‍ ഖുര്‍ആെൻറ ആന്‍ഡ്രോയ്ഡ് പതിപ്പ് ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ എം.ഐ. അബ്ദുല്‍ അസീസ് പ്രകാശനം ചെയ്തു. മലയാളത്തില്‍ ആറ് വാല്യങ്ങളിലായി 3000ത്തില്‍ പരം പേജുകളുള്ള തഫ്ഹീമുല്‍ ഖുര്‍ആെൻറ ഉള്ളടക്കവും സമ്പൂർണ ഓഡിയോയും ഉള്‍ക്കൊള്ളുന്നതാണ് ആപ്ലിക്കേഷന്‍. നേരത്തേ തഫ്ഹീമുല്‍ ഖുര്‍ആന്‍ കമ്പ്യൂട്ടര്‍, വെബ് പതിപ്പുകള്‍ തയാറാക്കിയ ഡിഫോര്‍ മീഡിയതന്നെയാണ് ആന്‍ഡ്രോയ്ഡ് പതിപ്പും പുറത്തിറക്കിയത്.
കമ്പ്യൂട്ടര്‍ പതിപ്പിലുള്ള തഫ്ഹീമുല്‍ ഖുര്‍ആന്‍ ഇംഗ്ലീഷ് ഭാഷാന്തരം, പ്രശ്‌നോത്തരി, സെര്‍ച്, വാക്കർഥം അടക്കമുള്ള സൗകര്യങ്ങള്‍ ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷനിലും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഡിഫോര്‍ മീഡിയ ഓഫിസില്‍ നടന്ന ചടങ്ങില്‍ ജമാഅത്തെ ഇസ്‌ലാമി കേരള അസിസ്റ്റൻറ് അമീര്‍ വി.ടി. അബ്ദുല്ലക്കോയ തങ്ങള്‍, ജനറല്‍ സെക്രട്ടറി എം.കെ. മുഹമ്മദലി, ഡിഫോര്‍ മീഡിയ ചെയര്‍മാന്‍ ശൈഖ് മുഹമ്മദ് കാരകുന്ന്, ഡയറക്ടര്‍ വി.കെ. അബ്ദു, എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ കെ.എ. നാസര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.