തലശ്ശേരി: ധർമടം ഗവ. ബ്രണ്ണൻ കോളജ് മാഗസിൻ ദേശീയഗാനത്തെയും ദേശീയപതാകയെയും ആക്ഷേപിച്ചെന്ന് വിവാദം. ഇതേത്തുടർന്ന്, വിവാദമായ രണ്ട് പേജുകൾ മാഗസിനിൽ നിന്ന് പിൻവലിക്കാൻ കോളജ് കൗൺസിൽ അടിയന്തര യോഗം തീരുമാനിച്ചു. മാഗസിനിലെ വിവാദമായ 12ഉം 84ഉം പേജുകളാണ് പിൻവലിക്കുന്നത്. കോളജ് പ്രിൻസിപ്പൽ മുരളീദാസിെൻറ അധ്യക്ഷതയിൽ ചേർന്ന കോളജ് കൗൺസിൽ യോഗമാണ് തീരുമാനമെടുത്തത്.
എസ്.എഫ്.െഎ പ്രവർത്തകൻ സ്റ്റുഡൻറ് എഡിറ്ററായി പ്രസിദ്ധീകരിച്ച പെല്ലറ്റ് എന്ന മാഗസിനാണ് വിവാദത്തിൽപ്പെട്ടത്. സിനിമ തിയറ്ററിൽ കസേര വിെട്ടഴുന്നേൽക്കുന്ന രാജ്യസ്നേഹം എന്ന കുറിപ്പോടെ മാഗസിനിൽ പ്രസിദ്ധീകരിച്ച ഒഴിഞ്ഞ കസേരകൾക്ക് പിന്നിൽ റോഡിെൻറ അപ്പുറത്തായി സ്ത്രീ പീഡിപ്പിക്കപ്പെടുന്നതായ കാർട്ടൂണാണ് വിവാദത്തിന് വഴിവെച്ചത്.
എന്നാൽ, കാർട്ടൂണിൽ റോഡ് വ്യക്തമാകാത്തത് ദേശീയഗാനം ആലപിക്കുേമ്പാൾ സ്ത്രീയെ പീഡിപ്പിക്കുന്നതായി തെറ്റിദ്ധരിക്കാനിടയാക്കുന്നുണ്ട്. ഇതാണ് വിവാദം വിളിച്ചുവരുത്തിയത്. വർത്തമാനകാല സംഭവവുമായി ബന്ധപ്പെട്ട ചിത്രം തെറ്റായി വ്യാഖ്യാനിച്ചതാണ് വിവാദത്തിന് കാരണമായതെന്ന് മാഗസിൻ സ്റ്റാഫ് എഡിറ്റർ പ്രഫ. കെ.വി. സുധാകരൻ ‘മാധ്യമ’ത്തോട് പറഞ്ഞു. അതിനിടെ സംഭവത്തിൽ പ്രതിഷേധിച്ച് എ.ബി.വി.പിയുടെ നേതൃത്വത്തിൽ കോളജിൽ പ്രകടനം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.