ശബരിമല: തങ്കഅങ്കി ചാർത്തി ശബരീശനു ദീപാരാധന. ആറന്മുളയിൽനിന്ന് ഘോഷയാത്രയായി എത്തിച്ച തങ്കഅങ്കി ചാർത്തിയായ ിരുന്നു ബുധനാഴ്ച സന്ധ്യക്ക് ആറരക്ക് ദീപാരാധന നടന്നത്. 41 ദിവസം നീണ്ട മണ്ഡലപൂജക്ക് വ്യാഴാഴ്ച പരിസമാപ്തിയ ാകും.
തങ്കപ്രഭയിൽ ശബരീശരൂപം ദർശിക്കാൻ ദീപാരാധന മുതൽ നടയടക്കുംവരെ വൻ ഭക്തജനത്തിരക്കാണ് ഉണ്ടായത്. ബുധനാഴ് ച ഉച്ചക്ക് നടയടച്ച ശേഷം ഘോഷയാത്രയുടെ ഭാഗമായി തീർഥാടകർക്ക് പമ്പയിൽനിന്ന് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. പമ്പയിൽനിന്ന് ആരംഭിച്ച തങ്കഅങ്കി ഘോഷയാത്ര മരക്കൂട്ടം കടന്ന ശേഷമാണ് ഇവരെ പമ്പയിൽനിന്ന് കടത്തിവിട്ടത്. വൈകീ ട്ട് അേഞ്ചാടെ മരക്കൂട്ടത്തെത്തിയ ഘോഷയാത്രയെ ദേവസ്വം എക്സിക്യൂട്ടിവ് ഓഫിസർ സുധീഷ് കുമാർ, ദേവസ്വം ഉദ്യോഗസ്ഥർ, അയ്യപ്പസേവ സംഘം പ്രവർത്തകർ തുടങ്ങിയവർ ചേർന്ന് സന്നിധാനത്തേക്ക് സ്വീകരിച്ചാനയിച്ചു.
വാദ്യമേളങ്ങളുടെയും തീവെട്ടിയുടെയും ശരണംവിളിയുടെയും അകമ്പടിയോടെയുള്ള ഘോഷയാത്ര സന്നിധാനത്ത് എത്തിയതോടെ ശബരീശസന്നിധി ഭക്തി സാന്ദ്രമായി. പേടകവും വഹിച്ച് പതിനെട്ടാംപടി കയറി കൊടിമരച്ചുവട്ടിലെത്തിയപ്പോൾ ദേവസ്വം ബോർഡ് പ്രസിഡൻറ് എ. പദ്മകുമാർ, അംഗങ്ങളായ കെ.പി. ശങ്കരദാസ്, പി. വിജയകുമാർ എന്നിവർ ആചാരപരമായി സ്വീകരിച്ച് സോപാനത്തേക്കാനയിച്ചു. തുടർന്ന് തങ്കഅങ്കി പേടകം തന്ത്രി കണ്ഠരര് രാജീവര്, മേൽശാന്തി വാസുദേവൻ നമ്പൂതിരി എന്നിവർ ഏറ്റുവാങ്ങിയശേഷം തങ്കഅങ്കി ചാർത്തി ദീപാരാധന നടന്നു.
ഹൈകോടതി നിയോഗിച്ച നിരീക്ഷണ സമിതി അംഗങ്ങളായ ജസ്റ്റിസുമാരായ പി.ആർ. രാമൻ, എസ്. സിരിജഗൻ, ഡി.ജി.പി എ. ഹേമചന്ദ്രൻ, ദേവസ്വം കമീഷണർ എൻ. വാസു, ശബരിമല സ്പെഷൽ കമീഷണർ എം. മനോജ്, ദേവസ്വം വിജിലൻസ് എസ്.പി പി. ബിജോയി തുടങ്ങിയവർ സന്നിഹിതരായിരുന്നു. ദീപാരാധനക്കുശേഷം തീർഥാടകർക്ക് ദർശനസൗകര്യമൊരുക്കി.
വ്യാഴാഴ്ച ഉച്ചക്ക് 12ന് മണ്ഡലപൂജ നടക്കും. വൈകീട്ട് ആറരക്ക് ദീപാരാധനക്കായി തുറക്കും. തുടർന്ന് 41 നാൾ നീണ്ട മണ്ഡലകാല ഉത്സവത്തിന് സമാപനം കുറിച്ച് യോഗദണ്ഡും ജപമാലയും ധരിപ്പിച്ച അയ്യപ്പനെ ഭസ്മാഭിഷിക്തനാക്കി രാത്രി പത്തിന് ഹരിവരാസനത്തോടെ നടയടക്കും. 30ന് വൈകീട്ട് അഞ്ചിനാണ് മകരവിളക്ക് ഉത്സവത്തിനായി നട തുറക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.