തരൂരിനോട് ശത്രുതയില്ല; അർഹമായ പരിഗണന നൽകാൻ നേതൃത്വത്തോട് ആവശ്യപ്പെടുമെന്നും കെ. സുധാകരൻ

ന്യൂഡൽഹി: ശശി തരൂരിന് അർഹമായ പരിഗണന നൽകാൻ പാർട്ടി നേതൃത്വത്തോട് ആവശ്യപ്പെടുമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ. മത്സരത്തിൽ പൂർണമായും ജനാധിപത്യ മര്യാദ പുലർത്തി. വാക്കുകൊണ്ടുപോലും എതിരാളികളെ നോവിച്ചില്ല. തരൂരിനോട് ഒരു ശത്രുതയുമില്ല. തരൂരിനെ ഉൾക്കൊണ്ട് തന്നെ മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു.

30 വർഷത്തോളമായി ജനാധിപത്യം നിലച്ചുപോയ പാർട്ടിയിൽ ജനാധിപത്യം കൊണ്ടുവരാൻ ഈ തെരഞ്ഞെടുപ്പിന് സാധിച്ചു. സി.പി.എം നേതാക്കളടക്കം കോൺഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിനെ പുകഴ്ത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പാകുമ്പോൾ മത്സരമുണ്ടാവും. അതിൽ തരൂരിനോട് എന്തെങ്കിലും ദേഷ്യം കാണിക്കേണ്ട കാര്യമില്ലെന്നും സുധാകരൻ പ്രതകരിച്ചു.

Tags:    
News Summary - Tharoor had democratic manners -K. Sudhakaran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.