പൊതു ചടങ്ങിൽ പ്രാർഥന ഒഴിവാക്കിക്കൂടേയെന്ന് പി.വി. അൻവർ എം.എൽ.എ

മഞ്ചേരി: പൊതുചടങ്ങുകളിൽ ഈശ്വര പ്രാർഥന ഒഴിവാക്കണമെന്നാവശ്യവുമായി പി.വി. അൻവർ എം.എൽ.എ. ഈ വിഷയത്തിൽ സർക്കാർ നയപരമായ തീരുമാനമെടുക്കണമെന്നും എം.എൽ.എ പറഞ്ഞു. മഞ്ചേരി പ‌ട്ടയമേളയിലാണ് അൻവർ ഇക്കാര്യം പറഞ്ഞത്. ദൈവ വിശ്വാസം ഓരോരുത്തരുടെയും മനസിലാണ്. വിശ്വസികളല്ലാത്തവരും വേദിയിലുണ്ട്. പ്രാർഥനാ സമയം കാലിന് സുഖമില്ലാത്ത ഒരാൾ മറ്റൊരാളുടെ സഹായത്തോടെയാണ് എഴുന്നേറ്റു നിന്നത്.

ഈ സാഹചര്യത്തിലാണ് പ്രാർഥന പോലുള്ള കാര്യങ്ങൾ പൊതുചടങ്ങിൽ നിന്ന് ഒഴിവാക്കിക്കൂടെയെന്ന് എം.എൽ.എ ചോദിച്ചത്. അടുത്ത നിയമസഭാ സമ്മേളനത്തിൽ ഈ വിഷയം ഉന്നയിക്കുമെന്നും എം.എൽ.എ പറഞ്ഞു. മന്ത്രിമാരായ കെ. രാജൻ, വി. അബ്ദുറഹ്മാൻ എന്നിവർ വേദിയിലിരിക്കെയാണ് എം.എൽ.എ ഇക്കാര്യം പറഞ്ഞത്. മഞ്ചേരിയിലെ ചടങ്ങിൽ റവന്യൂ വകുപ്പിലെ ജീവനക്കാരാണ് പ്രാർഥന ആലപിച്ചത്.

Tags:    
News Summary - that prayer should be avoided in public ceremonies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.