കരുനാഗപ്പള്ളി: മുൻവിരോധം നിമിത്തം യുവാവിനെ ആക്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ. തഴവ, കടത്തൂർ, കൂട്ടിങ്ങൽ തറയിൽ വീട്ടിൽ അശോകൻ (52) ആണ് കരുനാഗപ്പള്ളി പൊലീസിന്റെ പിടിയിലായത്. തൊടിയുർ സ്വദേശിയായ നജീറിനെയാണ് ഇയാൾ ആക്രമിച്ച് പരിക്കേൽപ്പിച്ചത്.
നജീറിന്റെ സുഹൃത്തിന്റെ മാതാവും പ്രതിയും തമ്മിലുള്ള സാമ്പത്തിക ഇടപാടിൽ നജീർ പ്രതിക്കെതിരായി പക്ഷം ചേർന്നതിന്റെ വിരോധത്തിൽ ആക്രമിക്കുകയായിരുന്നു. തുടർന്ന് സ്ഥലത്ത് നിന്ന് പോകാൻ ശ്രമിച്ച നജീറിനെ പ്രതിയായ അശോകൻ പുറകിലൂടെ ചെന്ന് തടഞ്ഞുനിർത്തി ഇരുമ്പ് പൈപ്പുകൊണ്ട് തലക്കടിച്ച് പരിക്കേൽപിച്ചു. നജീറിന്റെ മുഖത്ത് 18 തുന്നലുകളുണ്ടായിരുന്നു. തുടർന്ന് ഇയാളുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്യ്ത കരുനാഗപ്പള്ളി പൊലീസ് പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
കരുനാഗപ്പള്ളി ഇൻസ്പെക്ടർ ബിജുവജന്റെ നേതൃത്വത്തിൽ എസ്.ഐമാരായ ഷമീർ, ഷിഹാസ്, സന്തോഷ്, എസ്.സി.പി.ഓമാരായ ഹാഷിം, രാജീവ് കുമാർ എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.