മലപ്പുറം: കാവനൂരിൽ അഞ്ചു വയസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതി ശിഹാബുദ്ദീന് പത്ത് വർഷം തടവ്. തടവ് ശിക്ഷക്ക് പുറമെ പ്രതി 75,000 രൂപ പിഴയായി അടക്കണം.
മമഞ്ചേരി പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്. കുട്ടിയുടെ പുനരധിവാസത്തിന് രണ്ടു ലക്ഷം രൂപ സര്‍ക്കാര്‍ നല്‍കണമെന്നും കോടതി പറഞ്ഞു.
2016 ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കാവനൂരിൽ ക്വാർട്ടേഴ്‌സിൽ താമസിക്കുന്ന കുട്ടിയെ ശിഹാബുദ്ദീൻ വീട്ടിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.