ബലാത്സംഗ കേസ്; മുകേഷിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു; പൊലീസ് നടപടി അതീവരഹസ്യമായി

തൃശൂർ: ആലുവ സ്വദേശിനിയായ നടിയുടെ  ബലാത്സംഗ പരാതിയിൽ നടൻ മുകേഷിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. തിങ്കളാഴ്ച രാത്രി വടക്കാഞ്ചേരി പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി അതീവ രഹസ്യമായാണ് മുകേഷിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.

പ്രത്യേക അന്വേഷണ സംഘത്തിലെ എസ്.പി ഐശ്വര്യ ഡോംഗെയാണ് സ്ഥലത്തെത്തി അറസ്റ്റ് നടപടികൾ പൂർത്തിയാക്കിയത്. വടക്കാഞ്ചേരി താലൂക്ക് ആശുപത്രിയിൽ വൈദ്യ പരിശോധന നടത്തി. വിവരം പുറത്തുപോകരുതെന്ന കർശന നിർദേശം പൊലീസ് ഉദ്യോഗസ്ഥർക്ക് ലഭിച്ചിരുന്നു.

2011ൽ തൃശൂർ വാഴാനിക്കാവിൽ വെച്ച് ഒരു സിനിമ ചിത്രീകരണത്തിനിടെ ഹോട്ടൽ മുറിയിൽ വെച്ച് നടിയെ ബലാത്സംഗം ചെയ്തുവെന്നാണ് കേസ്. നടിയുടെ പരാതിയിൽ വടക്കാഞ്ചേരി പൊലീസാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.

Tags:    
News Summary - The actress was molested; Mukesh arrested and released on bail; The police action is top secret

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.