മുല്ലപ്പെരിയാർ അണക്കെട്ടിന്‍റെ സ്പിൽവേ ഷട്ടറുകൾ തുറന്നപ്പോൾ

മുല്ലപ്പെരിയാറിൽനിന്ന്​ പുറത്തുവിടുന്ന ജലത്തിന്‍റെ അളവ്​ വർധിപ്പിച്ചു

കുമളി: വെള്ളിയാഴ്ച രാത്രി ഒമ്പത്​ മുതൽ മുല്ലപ്പെരിയാർ അണക്കെട്ടിൽനിന്നും പുറത്തുവിടുന്ന ജലത്തിന്‍റെ അളവ് 275 ക്യുസെക്സ് കൂടി വർധിപ്പിച്ചു. നിലവിൽ 550 ക്യുസെക്​സുള്ളത്​ 825 ക്യുസെക്സ് ആയാണ്​ ഉയർന്നത്​.

ഇക്കാരണത്താൽ പെരിയാറിന്‍റെ തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. ജലനിരപ്പ്​ കുറക്കണമെന്ന കേരളത്തിന്‍റെ ആവശ്യം പരിഗണിച്ചാണ്​ നടപടി.

മു​ല്ല​പ്പെ​രി​യാ​ർ ഡാ​മി​ലെ പ​ര​മാ​വ​ധി ജ​ല​നി​ര​പ്പ്​ ന​വം​ബ​ർ 10 വ​രെ 139.5 അ​ടി​യാ​യി സു​പ്രീം​കോ​ട​തി കഴിഞ്ഞദിവസം നി​ശ്ച​യി​ച്ചിരുന്നു. മേ​ൽ​നോ​ട്ട സ​മി​തി​യു​ടെ ഈ ​ശി​പാ​ർ​ശ അം​ഗീ​ക​രി​ക്കാ​ൻ കേ​ര​ള​ത്തോ​ടും ത​മി​ഴ്​​നാ​ടി​നോ​ടും കോ​ട​തി ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. 

ജ​ല​നി​ര​പ്പ്​ ഉ​യ​ർന്ന സാ​ഹ​ച​ര്യ​ത്തി​ൽ വെള്ളിയാഴ്ച രാവിലെ ഏഴര മണിയോടെ അണക്കെട്ടിനോട് ചേർന്ന സ്പിൽവേയുടെ മൂന്ന്, നാല് ഷട്ടറുകൾ 0.35 മീറ്റർ ഉയർത്തിയിരുന്നു.

Tags:    
News Summary - The amount of water released from the Mullaperiyar has been increased

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.