'വീടുമുടക്കി' എന്ന പ്രചാരണത്തിനുള്ള മറുപടിയാണ് വിധിയെന്ന് അനിൽ അക്കര

തൃശൂർ: വടക്കാഞ്ചേരി ലൈഫ് മിഷനിലെ സി.ബി.ഐ അന്വേഷണത്തിനുള്ള സ്റ്റേ നീക്കിയതില്‍ സന്തോഷമെന്ന് അനില്‍ അക്കര എംഎല്‍എ. വീടുമുടക്കി എന്ന പ്രചാരണത്തിനുള്ള മറുപടിയാണ് വിധി. പോരാട്ടം തുടരുമെന്നും നുണ പ്രചാരണം നടത്തിയവര്‍ക്കുള്ള തിരിച്ചടിയാണ് വിധിയെന്നും എം.എൽ.എ മാധ്യമങ്ങളോട് പറഞ്ഞു.

ജീവൻ ഉള്ളിടത്തോളം അഴിമതിക്ക് എതിരെ പോരാട്ടം തുടരും. ഏത് സ്ഥാനമാനം നഷ്ടപ്പെട്ടാലും അഴിമതി അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതി ക്രമക്കേടില്‍ സി.ബി.ഐ അന്വേഷണത്തിലുളള സ്റ്റേയാണ് ഹൈകോടതി ഇന്ന് നീക്കിയത്. സര്‍ക്കാരിന്‍റെയും യൂണിടാക്ക് ഉടമ സന്തോഷ് ഈപ്പന്റെയും ഹരജി ഹൈകോടതി തള്ളി. ഉദ്യോഗസ്ഥര്‍ക്കെതിരായ അന്വേഷത്തിനുള്ള സ്റ്റേ കേസിനെ ബാധിക്കുന്നുവെന്നുമാണ് സി.ബി.ഐ കോടതിയെ ധരിപ്പിച്ചത്.

Tags:    
News Summary - The Anil Akkara MLA said the lifemission verdict was a setback for those who spread false propaganda

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.