തിരുവനന്തപുരം: അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നൽകിയെന്ന പരാതിയിൽ അനുപമയുടേതെന്ന് കരുതുന്ന കുഞ്ഞിനെ തലസ്ഥാനെത്തത്തിച്ചു. ഇന്നലെ രാത്രി 8.35ന് ഹൈദരാബാദ്-തിരുവനന്തപുരം ഇൻഡിഗോ വിമാനത്തിലാണ് കുഞ്ഞുമായി പ്രത്യേകസംഘം എത്തിയത്.
ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥരും ചൈൽഡ് വെൽെഫയർ കൗൺസിലിെൻറ സോഷ്യൽ വർക്കറുമടങ്ങുന്ന സംഘമാണ് ആന്ധ്രാപ്രദേശിലെത്തി ദമ്പതികളിൽനിന്ന് കുഞ്ഞിനെ ഏറ്റുവാങ്ങിയത്. വിമാനത്താവളത്തിലെത്തിച്ച കുഞ്ഞിനെ തിരുവനന്തപുരത്ത് ജില്ല ചൈൽഡ് പ്രൊട്ടക്ഷൻ ഓഫിസറുടെ മേൽനോട്ടത്തിലുള്ള സംഘം ഏറ്റുവാങ്ങി. കുഞ്ഞിനെ കുന്നുകുഴിയിലെ നിർമല ശിശുഭവനിലേക്കാണ് മാറ്റിയത്.
കുഞ്ഞ് അനുപമയുടേതാണെന്ന് ഉറപ്പാക്കുന്നതിനായി കുഞ്ഞിെനയും അനുപമ, അജിത്കുമാർ എന്നിവരെയും ഉടൻ ഡി.എൻ.എ പരിശോധനക്ക് വിധേയമാക്കും. ഒരാഴ്ചക്കുള്ളിൽ ഫലം ലഭിക്കുമെന്നാണ് വിവരം. ഈമാസം 18നാണ് കുഞ്ഞിനെ അഞ്ചുദിവസത്തിനകം നാട്ടിലെത്തിക്കണമെന്ന് ജില്ല ചൈൽഡ് വെൽെഫയർ കമ്മിറ്റി ചൈൽഡ് വെൽെഫയർ കൗൺസിലിന് നിർദേശം നൽകിയത്.
ഒക്ടോബർ 14നാണ് താനറിയാതെ കുഞ്ഞിനെ മാതാപിതാക്കൾ ചേർന്ന് ദത്ത് നൽകിയെന്ന ആരോപണവുമായി പേരൂർക്കട സ്വദേശി അനുപമ രംഗത്തെത്തിയത്.
തിരുവനന്തപുരം: കുഞ്ഞിനെ തിരുവനന്തപുരത്തെത്തിച്ചെങ്കിലും സംസ്ഥാന ശിശുക്ഷേമസമിതിക്ക് മുന്നിൽ താൻ നടത്തുന്ന സമരം തുടരുമെന്ന് അനുപമ. കുഞ്ഞിനെ തിരികെ എത്തിക്കുന്നത് മാത്രമല്ല ലക്ഷ്യം. കുറ്റക്കാർക്കെതിരെ നടപടിയുണ്ടാകുന്നതുവരെ സമരം തുടരും- അനുപമ പറഞ്ഞു.
കുഞ്ഞിനെ കാണാത്തതിൽ സങ്കടമുണ്ട്. അതിന് സി.ഡബ്ല്യു.സി ചെയർപേഴ്സണെ ഫോണിൽ നിരവധി തവണ ബന്ധപ്പെട്ടെങ്കിലും എടുത്തില്ല. ഇന്ന് കുട്ടിയെ കാണാനാകുമെന്നാണ് പ്രതീക്ഷ. ഡി.എൻ.എ പരിശോധനക്കുള്ള അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.