കോഴിക്കോട്: രാജ്യത്ത് ഏറ്റവും ഗുണനിലവാരമുള്ള ശുദ്ധമായ പാല്‍ ഉല്‍പാദിപ്പിക്കുന്നത് മലബാറിലെ ക്ഷീരകര്‍ഷകരും അതിന് നിദാനമായത് മലബാര്‍ മില്‍മയുമാണെന്ന് ദേശീയ മൃഗസംരക്ഷണ വകുപ്പ് പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നതായി മില്‍മ ചെയര്‍മാന്‍ കെ.എസ്. മണി വാർത്തസമ്മേളനത്തിൽ പറഞ്ഞു.
വകുപ്പിന്റെ കണക്കു പ്രകാരം മലബാറിലെ ക്ഷീരകര്‍ഷകരില്‍നിന്ന് മില്‍മ സംഭരിക്കുന്ന പാലിന്‍റെ ശരാശരി അണുഗുണനിലവാരം 204 മിനിറ്റായി ഉയര്‍ന്നു. അടുത്ത സാമ്പത്തികവര്‍ഷം 236 മിനിറ്റായി ഉയര്‍ത്തുകയാണ് ലക്ഷ്യം. 190 മിനിറ്റ്, 180 മിനിറ്റ് എന്നീ ക്രമത്തില്‍ അണുഗുണനിലവാരത്തില്‍ രണ്ടും മൂന്നും സ്ഥാനത്തുള്ളത് കർണാടകയും പഞ്ചാബുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.