പെരിന്തൽമണ്ണ (മലപ്പുറം): കുടുംബം സഞ്ചരിച്ച വാഹനത്തിന് സൈഡ് നൽകാതെ വഴി തടസ്സപ്പെടുത്തിയ ബൈക്ക് യാത്രികെൻറ ലൈസൻസ് ആറുമാസത്തേക്ക് മോട്ടോർ വാഹന വകുപ്പ് സസ്പെൻഡ് ചെയ്തു. അപകടകരമാംവിധം ഓടിച്ചതിന് 2,000 രൂപ പിഴയീടാക്കുകയും ചെയ്തു.
വഴി തടസ്സപ്പെടുത്തി ഒാടിക്കുന്ന മൊബൈൽ ഫോൺ ദൃശ്യങ്ങളടക്കം ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പെരിന്തൽമണ്ണ ഇരവിമംഗലം സ്വദേശി ഫായിസ് ഉമ്മറിനെതിരെ നടപടിയെടുത്തത്. ശനിയാഴ്ച തൃത്താലയിൽനിന്ന് നിലമ്പൂരിലേക്ക് പോവുകയായിരുന്ന തൃത്താല സ്വദേശി ബഷീർ അഹമ്മദും കുടുംബാംഗങ്ങളും സഞ്ചരിച്ചിരുന്ന വാഹനത്തിന് മുന്നിൽ പെരിന്തൽമണ്ണ പൂപ്പലത്ത് വെച്ചാണ് രണ്ട് കിലോമീറ്ററോളം ബൈക്കിൽ യാത്ര തടസ്സപ്പെടുത്തിയത്.
പെരിന്തൽമണ്ണ ജോ. ആർ.ടി.ഒക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ മലപ്പുറം എൻഫോഴ്സ്മെൻറ് മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്ടർ മുഹമ്മദ് ഷഫീക്ക്, പെരിന്തൽമണ്ണ അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ അഭിലാഷ് എന്നിവർ നടത്തിയ അന്വേഷണത്തിലാണ് ബൈക്കുടമയെ കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.