വീട് അതിക്രമിച്ചു കയറി പെണ്‍കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിച്ച ബി.ജെ.പി പ്രവര്‍ത്തകനെ നാട്ടുകാര്‍ ഓടിച്ചിട്ടു പിടികൂടി

വെള്ളറട: വീട് അതിക്രമിച്ചു കയറി പെണ്‍കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിച്ച ബി.ജെ.പി പ്രവര്‍ത്തകനെ നാട്ടുകാര്‍ ഓടിച്ചിട്ടു പിടികൂടി. കണിയാംകോണം സ്വദേശി സന്തോഷ് കുമാര്‍(39) ആണ് പിടിയിലായത്.

പാലിയോടിന് സമീപത്തുള്ള വീട്ടുവളപ്പിലേക്ക് അതിക്രമിച്ചു കയറിയാണ് പെണ്‍കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചത്. പെണ്‍കുട്ടിയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ അക്രമിയെ ഓടിച്ചിട്ടു പിടിക്കുകയായിരുന്നു. ബി.ജെ.പിയുടെ പാലിയോട് മണ്ഡലം പ്രവര്‍ത്തകനാണിയാള്‍. അക്രമിയെ മാരായമുട്ടം പോലീസിന് കൈമാറി.

Tags:    
News Summary - The BJP worker who broke into the house and tried to harm the girl was chased away by the locals and caught

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.