കാക്കനാട്: മകളെ കൊലപ്പെടുത്തിയ സനു മോഹെൻറ ഫ്ലാറ്റിൽകണ്ട രക്തക്കറ മകൾ വൈഗയുടേതെന്ന് റിപ്പോർട്ട്.
അന്വേഷണ സംഘത്തിന് ലഭിച്ച ഡി.എൻ.എ പരിശോധന റിപ്പോർട്ടിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. നേരത്തേ പൊലീസിെൻറ നിഗമനം ഫ്ലാറ്റിൽ കണ്ട രക്തക്കറ കുട്ടിയുടേതല്ലെന്നായിരുന്നു.
പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കുട്ടിയുടെ ശരീരത്തിൽ മുറിപ്പാടുകൾ ഇല്ലാതിരുന്നതാണ് പൊലീസിനെ ഈ നിഗമനത്തിലെത്തിച്ചത്. ഈ സാഹചര്യത്തിൽ രക്തക്കറ എങ്ങനെ വന്നുവെന്നത് ദുരൂഹത ഉയർത്തുന്നുണ്ട്.
അതേസമയം വൈഗയെ ശ്വാസംമുട്ടിച്ച് കൊല്ലുന്നതിനിടെ വായിൽനിന്ന് രക്തം ഒഴുകിയിരുന്നതായി സനു മോഹൻ മൊഴി നൽകിയിരുന്നു. ഇത് എത്രത്തോളം വിശ്വസനീയമാണെന്ന സംശയം ഉയരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.