കപ്പലിടിച്ച് മത്സ്യബന്ധനബോട്ട് രണ്ടായി പിളർന്നു; അപകടം പുലർച്ചെ ഒരു മണിയോടെ

പൊന്നാനി: മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് രണ്ട് മത്സ്യത്തൊഴിലാളികളെ കാണാതായി. സ്രാങ്ക് അഴീക്കൽ സ്വദേശി അബ്ദുൽസലാം, ഗഫൂർ എന്നിവരെയാണ് കാണാതായത്. അഴീക്കൽ സ്വദേശി മരക്കാട്ട് നൈനാറിന്‍റെ ഉടമസ്ഥതയിലുള്ള 'ഇസ്‌ലാഹ്' എന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്.

ഇന്ന് പുലർച്ചെ ഒരു മണിയോടെ കരയിൽ നിന്ന് മുപ്പത്തിയെട്ട് നോർത്ത് 48 ഈസ്റ്റ് അകലെയാണ് യുവരാജ് സാഗർ കപ്പൽ ബോട്ടിൽ ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ ബോട്ട് രണ്ടായി പിളർന്ന് കടലിൽ മുങ്ങി.

ബോട്ടിലുണ്ടായിരുന്ന മലയാളികൾ ഉൾപ്പെടെ ആറു പേരിൽ നാലു പേരെ കപ്പൽ ജീവനക്കാർ രക്ഷപ്പെടുത്തി. കാണാതായ രണ്ടു പേർക്ക് വേണ്ടി മറ്റു ബോട്ടുകളുടെ തിരച്ചിൽ പുരോഗമിക്കുകയാണ്. പൊന്നാനിയിൽ നിന്നും വെള്ളിയായ്ച രാത്രിയാണ് ഈ ബോട്ട് മത്സ്യബന്ധനത്തിന് പോയത്.

Tags:    
News Summary - The boat capsized and split in two; Two fishermen are missing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.