സുഡാൻ സംഘർഷത്തിൽ കൊല്ലപ്പെട്ട ആൽബർട്ട് അഗസ്റ്റിന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും

ന്യൂഡൽഹി: സുഡാൻ സംഘർഷത്തിൽ കൊല്ലപ്പെട്ട കണ്ണൂർ ആലക്കോട് നെല്ലിപ്പാറ സ്വദേശിയും വിമുക്ത ഭടനുമായ ആൽബർട്ട് അഗസ്റ്റിന്റെ മൃതദേഹം ​വെള്ളിയാഴ്ച നാട്ടിലെത്തിക്കും. വ്യോമസേന വിമാനത്തിൽ ന്യൂഡൽഹി പാലം വിമാനത്താവളത്തിൽ എത്തിക്കുന്ന മൃതദേഹം അവിടെനിന്ന് എയർ ഇന്ത്യ വിമാനത്തിൽ രണ്ടരക്ക് കൊച്ചിയിലെത്തിച്ച് ബന്ധുക്കൾക്ക്  കൈമാറും.

ഏപ്രിൽ 15നാണ് സുഡാനിലെ ഫ്ലാറ്റിൽ വെച്ച് ആൽബർട്ട് അഗസ്റ്റിൻ വെടിയേറ്റ് മരിച്ചത്. സുഡാന്റെ തലസ്ഥാനമായ ഖാര്‍ത്തൂമിലെ ഫ്ലാറ്റിന്‍റെ ജനലരികില്‍ ഇരുന്ന് മകനോട് ഫോണില്‍ സംസാരിക്കുന്നതിനിടെയാണ് വെടിയേറ്റത്. ഈ സമയം ഭാര്യയും മകളും ഫ്ലാറ്റിലുണ്ടായിരുന്നു. സംഘര്‍ഷം രൂക്ഷമായതോടെ മൃതദേഹം സ്ഥലത്ത് നിന്ന് മാറ്റാനാകാതെ ഇരുവരും ഫ്ലാറ്റിലെ ബേസ്മെന്‍റില്‍ അഭയം തേടുകയായിരുന്നു. എംബസിയുടെ സഹായത്തോടെ മൂന്നാം ദിവസമാണ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയത്. ആൽബർട്ടിന്റെ ഭാര്യയെയും മകളെയും ഏപ്രിൽ 27ന് നാട്ടിലെത്തിച്ചിരുന്നു.

Tags:    
News Summary - The body of Albert Augustine, who was killed in the Sudan conflict, will be brought home tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.