കൊല്ലം: ജില്ല ആശുപത്രിയിൽ കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം മാറിനൽകി. അബദ്ധം മനസ്സിലാക്കിയ ആശുപത്രി അധികൃതർ ശ്മശാനത്തിലെത്തിയെങ്കിലും അതിനുമുമ്പ് മൃതദേഹം സംസ്കരിച്ചു. കിളികൊല്ലൂർ കന്നിമേൽചേരി കണിയാംപറമ്പിൽ ശ്രീനിവാസെൻറ (75) മൃതദേഹമാണ് മാറിനൽകിയത്. കൊല്ലം കച്ചേരി പൂത്താലിൽ വീട്ടിൽ സുകുമാരെൻറ (78) ബന്ധുക്കളാണ് മൃതദേഹം കൊണ്ടുപോയി സംസ്കരിച്ചത്.
കോവിഡ് ബാധിച്ച് വീട്ടിൽ ചികിത്സയിലായിരുന്നു ശ്രീനിവാസൻ. ആരോഗ്യസ്ഥിതി വഷളായതോടെ ബുധനാഴ്ച വൈകീട്ട് ജില്ല ആശുപത്രിയിലേക്ക് കൊണ്ടുവരുന്നതിനിടെയാണ് മരിച്ചത്. തുടർന്ന് മോർച്ചറിയിലേക്ക് മാറ്റി. വ്യാഴാഴ്ച ഉച്ചക്ക് 1.15ഓടെ ബന്ധുക്കൾ മൃതദേഹം ഏറ്റുവാങ്ങാനെത്തി. രജിസ്റ്ററിലെ ടോക്കൺ നമ്പർ അനുസരിച്ച് ശ്രിനിവാസെൻറ മൃതദേഹം സൂക്ഷിച്ചിരുന്ന ഫ്രീസർ പരിശോധിച്ചപ്പോൾ കാലിയായിരുന്നു. സുകുമാരെൻറ മൃതദേഹം അധികമായി കണ്ടെത്തി.
മൃതദേഹം മാറിനൽകിയെന്ന് സ്ഥിരീകരിച്ചതോടെ ആശുപത്രി അധികൃതർ സുകുമാരെൻറ ബന്ധുക്കളെ ബന്ധപ്പെട്ടെങ്കിലും മുളങ്കാടകം ശ്മശാനത്തിൽ സംസ്കരിച്ചിരുന്നു. ശ്മശാനമത്തിൽനിന്ന് ശ്രീനവാസൻറ ചിതാഭസ്മം ബന്ധുക്കൾക്ക് വാങ്ങി നൽകിയാണ് ആശുപത്രി അധികൃതർ പ്രശ്നം പരിഹരിച്ചത്.
മൃതദേഹങ്ങൾ രജിസ്റ്റർ നമ്പർ രേഖപ്പെടുത്തി ടോക്കൺ കെട്ടിയാണ് ഫ്രീസറിൽ സൂക്ഷിക്കുന്നത്. സുകുമാരൻറ ബന്ധുക്കൾ എത്തിയപ്പോൾ ടോക്കണും രജിസ്റ്ററും ഒത്തുനോക്കാതെ മൃതദേഹം കൈമാറുകയായിരുന്നു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാൻ ഫലപ്രദമായ നടപടി സ്വീകരിക്കണമെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.