മരിച്ച ഷാജി രാജൻ 

മൃതദേഹങ്ങൾ മാറി മാറിഞ്ഞു, ആള് മാറി സംസ്കാരം; ഉറ്റവൻ മരിച്ചിട്ട് രണ്ടര മാസം പിന്നിടുമ്പോഴും സങ്കടം തോരാതെ കുടുംബം

കായംകുളം: മൃതദേഹം മാറി നൽകിമൃതദേഹം മാറി നൽകി ഉറ്റവേൻറതെന്ന വിശ്വാസത്തിൽ സംസ്കരിച്ച കണിയാൻവയൽ കുടുംബത്തിെൻറ സങ്കടം തോരുന്നില്ല. മരണാനന്തര ചടങ്ങുകൾ പുരോഗമിക്കുന്നതിനിടെ ആളുമാറിയാണ് സംസ്കാരം നടന്നതെന്ന തിരിച്ചറിവ് കുടുംബത്തിന് ഇരട്ടിയാഘാതമായി.

സൗദിയിൽ മരിച്ച വള്ളികുന്നം കാരാഴ്മ കണിയാൻ വയലിൽ ഷാജി രാജെൻറ (50) കുടുംബമാണ് അധികൃതരുടെ നിരുത്തരവാദ സമീപനങ്ങളാൽ പൊല്ലാപ്പിലായത്. ഷാജിയുടെ മൃതദേഹത്തിനായി കാത്തിരുന്നവർക്ക് ഉത്തർപ്രദേശ് സ്വദേശിയുടെ മൃതദേഹം നൽകിയതാണ് കാരണം.

കഴിഞ്ഞ ജൂലൈ 18 നാണ് ഷാജിയെ സൗദിയിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. അന്ന് തുടങ്ങിയ ദുഃഖമാണ് മൃതദേഹം സംസ്കരിച്ച ശേഷവും വീട്ടുകാരുടെ തോരാത്ത സങ്കടമായി തുടരുന്നത്. ഷാജി രാജെൻറയും യു.പി വാരണാസി സ്വദേശി ദാവൂദിെൻറയും മൃതദേഹം നാട്ടിലേക്ക് അയക്കാനായി ഒരേ ദിവസമാണ് സൗദി വിമാന താവളത്തിൽ എത്തിച്ചത്.

ഇവിടെ വച്ച് മൃതദേഹങ്ങൾ വിമാനം മാറി അയച്ചതാണ് പ്രശ്നമായത്. സൗദി അൽഹസ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന ഷാജിയുടെ മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കിയാണ് നാട്ടിലേക്ക് കയറ്റിവിട്ടത്. സെപ്തംബർ 30 ന് രാവിലെ 10.30 ന് തിരുവനന്തപുരം വിമാനതാവളത്തിൽ എത്തുമെന്ന അറിയിപ്പും ലഭിച്ചു.

മൃതദേഹത്തിനൊപ്പം ഷാജിയുടെ പാസ്പോർട്ടും എമിഗ്രേഷൻ ക്ലിയറൻസ് അടക്കമുള്ള രേഖകളും എയർപോർട്ട് അതോറിറ്റി ബന്ധുക്കൾക്ക് കൈമാറിയിരുന്നു. കൈപ്പറ്റ് രസീതും നൽകി. ഉച്ചക്ക് 12.30 ഓടെ മൃതദേഹം വീട്ടിലെത്തിച്ച് സംസ്കരിക്കുകയായിരുന്നു.

മരിച്ചുകിടന്നതിനാൽ അഴുകിയ കാരണത്താൽ മൃതദേഹം അധിക സമയം തുറന്നുവെക്കരുതെന്ന നിർദ്ദേശമുണ്ടായിരുന്നു. ഇതുകാരണം കൂടുതൽ പരിശോധനക്ക് വീട്ടുകാർ മുതിർന്നില്ല. എന്നാൽ അടുത്ത ദിവസം മൃതദേഹം മാറിപോയി എന്ന സന്ദേശം ലഭിച്ചതോടെ വീട്ടുകാർ വീണ്ടും അമ്പരപ്പിലായി.

ഷാജിക്ക് പകരം ഉത്തർപ്രദേശ് വാരണാസി സ്വദേശി അബ്ദുൽ ജാവേദിെൻറ മൃതദേഹമാണ് ഇവർക്ക് ലഭിച്ചതെന്നായിരുന്നു സന്ദേശം. മൃതദേഹം കുളിപ്പിക്കാൻ എടുത്തപ്പോഴാണ് ജാവേദിെൻറ മൃതദേഹമല്ലെന്ന് തിരിച്ചറിയുന്നത്. തുടർന്ന് ഇവർ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹങ്ങൾ തമ്മിൽ മാറിയതായി അറിഞ്ഞത്.

പിന്നീട് കൊടിക്കുന്നിൽ സുരേഷ് എം.പിയുടെ ഇടപെടലിൽ വാരണാസിയിൽ സൂക്ഷിച്ചിരുന്ന ഷാജിയുടെ മൃതദേഹം നാട്ടിലേക്ക് എത്തിക്കാൻ നടപടിയായി. എന്നാൽ ജവേദിെൻറ മൃതദേഹം ദഹിപ്പിച്ചതിനാൽ ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയിലുമാണ്.

ഷാജിയുടെ യഥാർത്ഥ മൃതദേഹം വീണ്ടും സംസ്കരിക്കാനുള്ള തയ്യാറെടുപ്പുകളും തുടങ്ങിയിട്ടുണ്ട്. വ്യാഴാഴ്ച വൈകിേട്ടാടെ സംസ്കാരം നടത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വീഴ്ച സംഭവിച്ചവർക്കതിരെ പരാതി നൽകുമെന്ന് ഷാജിയുടെ ബന്ധുക്കൾ അറിയിച്ചു. രാഗിണിയാണ് ഷാജിയുടെ ഭാര്യ. അനഘ, അപർണ, അനുഷ എന്നിവരാണ് മക്കൾ. 

Tags:    
News Summary - The body was wrongly transferred

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.