നിയന്ത്രണം നഷ്ടപ്പെട്ട ബസ് താഴ്ചയിലേക്ക് മറിഞ്ഞു; മല്ലപ്പള്ളി അംബിപ്പടിയിലാണ് അപകടം

തിരുവല്ല: മല്ലപ്പള്ളി - റാന്നി റോഡിലെ മല്ലപ്പള്ളി അംബിപ്പടിയിൽ നിയന്ത്രണം നഷ്ടപ്പെട്ട സ്വകാര്യ ബസ് ആറടി താഴ്ചയുള്ള കുഴിയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ എട്ടു പേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ എട്ടരയോടെയായിരുന്നു അപകടം.

മല്ലപ്പള്ളിയിൽ നിന്നും റാന്നിയിലേക്ക് പോവുകയായിരുന്ന വിജയലക്ഷ്മി എന്ന ബസ് ആണ് അപകടത്തിൽപ്പെട്ടത്. റോഡിന്റെ വലതുഭാഗത്തെ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലേക്കാണ് ബസ് മറിഞ്ഞത്. അപകടത്തിൽ നിസാര പരിക്കേറ്റ പേരെയും മല്ലപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതാണ് അപകട കാരണമെന്ന് കീഴ്വായ്പൂർ പൊലീസ് പറഞ്ഞു.


Tags:    
News Summary - The bus lost control and overturned

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.