അഞ്ച് കോടി ചെവഴിച്ചിട്ടും ബസ് സ്റ്റാൻഡ് ഉപയോഗ ശൂന്യം

കോഴിക്കോട് : അഞ്ച് കോടി ചെവഴിച്ചിട്ടും കരുനാഗപ്പള്ളി നഗരസഭ നിർമിച്ച ബസ് സ്റ്റാൻഡ് മൂന്ന് വർഷത്തിന് ശേഷവും ഉപയോഗ ശൂന്യമെന്ന് ഓഡിറ്റ് റിപ്പോർട്ട്. പൊതു ജനങ്ങളുടെ ഉപയോഗത്തിനായി നിർമിച്ച ബസ് സ്റ്റാൻഡ് 2018 ഫെബ്രുവരിയിൽ ഉദ്ഘാടനം നടത്തിയെങ്കിലും നാളിതുവരെ തുറക്കാൻ കഴിഞ്ഞില്ല. നഗരസഭയുടെ കെടുകാര്യസ്ഥതയുടെ കൊടിയടയാളമായി കെട്ടിടം നിലകൊള്ളുന്നു.

നഗരസഭ 2012 ലാണ് പദ്ധതിക്ക് രൂപം നൽകിയത്. കരുനാഗപ്പള്ളി -ശാസ്താംകോട്ട റോഡിന്റെ ഇടതുവശത്ത് ട്രിനിറ്റി റിയൽ എസ്റ്റേറ്റ് എന്ന സ്ഥാപനത്തിൽ ഒരേക്കർ ഭൂമിയാണ് നിർമാണത്തിന് കണ്ടെത്തിയത്. പദ്ധതിക്കുള്ള ഭരണാനുമതി 2013 മാർച്ചിൽ ലഭിച്ചു. നഗരസഭാ സെക്രട്ടറി 4.05 കോടിക്ക് സ്ഥലം വാങ്ങുന്നതിന് 2014ൽ വിൽപന കരാർ ഒപ്പിട്ടു. വാങ്ങിയ ഭൂമി താഴ്ന്ന കിടക്കുന്ന ചതുപ്പ് നിലമായിരുന്നു.

മണ്ണിട്ട് ഉയർത്തുന്നതിനായി 25.32 ലക്ഷം ചെലവഴിച്ചു. അപ്രോച്ച് റോഡ്, ടോയ്‍ലറ്റ്, കാത്തിരപ്പ് കേന്ദ്രം, ബസ് സ്റ്റാന്റിൻെറ തര കോൺക്രീറ്റ് എന്നിവക്ക് 69.70 ലക്ഷം ചെലവഴിച്ചു. ബസ് സ്റ്റാൻര് 120 മീറ്റർ നീളവും മൂന്ന് മീറ്റർ വീതിയുമുള്ള റോഡിലൂടെ മെയിൽ റേഡുമായി ബന്ധിപ്പിച്ചു.

നഗരപ്രദേശത്തുനിന്ന് 400 മീറ്റർ അകലവും ഇടുങ്ങിയ പ്രവേശന കവാടവും ബസ് സ്റ്റാൻഡിന്റെ പ്രവർത്തനത്തിന് അനയോജ്യമല്ലെന്നാണ് പരിശോധനയിലെ കണ്ടെത്തൽ. മറ്റ് പഞ്ചായത്തുകളിൽനിന്ന് സ്ഥിരമായി വന്നുപോകുന്ന ബസുകൾ ഇവിടേക്ക് കൊണ്ടുവന്നാൽ കരുനാഗപ്പള്ളി -ശാസ്താം കോട്ട് റോഡിൽ കനത്ത ഗതാഗത തടസം ഉണ്ടാവും. ട്രാഫിക് ഉപദേശക സമിതി ഇവിടം ബസ് സ്റ്റാൻഡിന് അനുയോജ്യമല്ലെന്ന് നേരത്തെ ചൂണ്ടിക്കാണിച്ചിരുന്നു.

ഉടമ്പടിയിൽ സ്വകാര്യ ബസ് സ്റ്റാൻഡിന്റെയോ ഷോപ്പിങ് കോംപ്ലസിന്റെയോ മാത്രം നിർമാണത്തിനല്ലാതെ മറ്റൊരു കാര്യത്തിനും ഉപയോഗിക്കരുതെന്നും വ്യവസ്ഥ ചെയ്തിരുന്നു. ഈ സ്ഥലത്ത് ബസ് സ്റ്റൻഡ് പ്രവർത്തിക്കാൻ കഴുയമോ എന്ന കാര്യത്തിൽ സാധ്യതാ പഠനവും നടത്തിയില്ല. ഓരോ സമയം രണ്ട് ബസുകൾക്ക് കടന്നുപോകാൻ വീതിയുള്ള റോഡ് ഇവിടെയില്ല. പദ്ധതി സംബന്ധിച്ച് വിശദമയ പ്രൊജക്ട് റിപ്പോർട്ട് (ഡി.പി.ആർ) നഗരസഭ തയാറാക്കിയല്ല.

Tags:    
News Summary - The bus stand is useless despite spending Rs 5 crore

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.