ആലപ്പുഴയിൽ ഓടുന്ന കാറിന്​ തീപിടിച്ചു; ഡ്രൈവർ രക്ഷപ്പെട്ടു

ഹരിപ്പാട്​: ആലപ്പുഴയിൽ ഓടിക്കാണ്ടിരുന്ന കാറിന്​ തീപിടിച്ചു. അതിവേഗം ചാടിയിറങ്ങിയ ഡ്രൈവർ രക്ഷപ്പെട്ടു. കുമാരപുരം കാട്ടിൽ മാർക്കറ്റ്​ നവഭവനത്തിൽ അക്ഷയ്​ (26) ആണ് രക്ഷപ്പെട്ടത്​.

ബുധനാഴ്​ച ഉച്ചക്ക്​ 1.30ന്​ ഹരിപ്പാട്​ സിഗ്​നൽ കാത്തുകിടക്കുമ്പോൾ ബോണറ്റിൽ നിന്നും പുകയുയർന്നു. സമീപത്തുണ്ടായിരുന്ന മറ്റ്​ വാഹന യാത്രക്കാർ പറഞ്ഞതോടെ അതിവേഗം പുറത്തുചാടി. ഈ സമയം മുൻഭാഗം പൂർണമായും കത്തിയമർന്നു. ഹരിപ്പാട് നിന്ന്​ അഗ്നിരക്ഷാസേന എത്തിയാണ്​ തീ കെടുത്തിയത്​.

കരിയിലകുളങ്ങരയിലെ സർവിസ്​ സെന്‍ററിലേക്ക്​ സുഹൃത്തിന്‍റെ കാറുമായി പോകുമ്പോഴാണ്​ അപകടം. കരുവാറ്റ സ്വദേശി നിയാസിന്‍റെ ഉടമസ്ഥതയിലുള്ളതാണ്​ കാർ. ദേശീയപാതയിൽ അൽപം നേരം ഗതാഗതം സ്തംഭിച്ചു.

Full View


Tags:    
News Summary - The car that was running caught fire in Haripad; The driver escaped

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.