പിണറായി വിജയൻ, ​കെ.കെ. രമ

മാധ്യമപ്രവർത്തകനെതിരായ കേസ്; ആഭ്യന്തരവകു​പ്പോ മുഖ്യമന്ത്രിയോ- ആര് പറയുന്നതാണ് നേര് ?

അ​ട്ട​പ്പാ​ടി​യി​ലെ ആ​ദി​വാ​സി ഭൂ​മി കൈ​യേ​റ്റം സം​ബ​ന്ധി​ച്ച് 'മാ​ധ്യ​മം ഓ​ൺ​ലൈ​ൻ' ന​ൽ​കി​യ വാ​ർ​ത്ത​ക്കെ​തി​രെ അ​ഗ​ളി പൊ​ലീ​സ് കേ​സ് എ​ടു​ത്ത​ത് സം​ബ​ന്ധി​ച്ച് നി​യ​മ​സ​ഭ​യി​ൽ കെ.​കെ. ര​മ ഉ​ന്ന​യി​ച്ച ക്ര​മ​പ്ര​ശ്ന​വും അ​തി​ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ന​ൽ​കി​യ മ​റു​പ​ടി​യും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​പ​ക ച​ർ​ച്ച​യാ​യി​രു​ന്നു. കെ.​കെ. ര​മ​ക്ക് മു​ഖ്യ​മ​ന്ത്രി കു​റി​ക്ക് കൊ​ള്ളു​ന്ന മ​റു​പ​ടി ന​ൽ​കി​യെ​ന്ന രീ​തി​യി​ലാ​യി​രു​ന്നു ആ​ഖ്യാ​ന​ങ്ങ​ൾ.

2024 ജൂ​ൺ 28ന് (​ന​ക്ഷ​ത്ര ചി​ഹ്ന​മി​ല്ലാ​ത്ത ചോ​ദ്യം ന​മ്പ​ർ 3962ന്) ​ന​ൽ​കി​യ മ​റു​പ​ടി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് മു​ഖ്യ​മ​ന്ത്രി​ക്ക​തി​രെ കെ.​കെ. ര​മ അ​വ​കാ​ശ​ലം​ഘ​ന പ്ര​ശ്നം ഉ​ന്ന​യി​ച്ച​ത്. ആ​ദി​വാ​സി ഭൂ​മി കൈ​യേ​റ്റ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വാ​ർ​ത്ത റി​പ്പോ​ർ​ട്ട് ചെ​യ്ത മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ പൊ​ലീ​സ് കേ​സെ​ടു​ക്കു​ക​യു​ണ്ടാ​യോ എന്ന് വ്യ​ക്ത​മാ​ക്കാ​നായിരു​ന്നു ചോ​ദ്യം.

വാ​ർ​ത്ത​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടി​ല്ലെ​ന്നാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി​യു​ടെ മ​റു​പ​ടി. ത​ന്നെ ര​ണ്ടു​പേ​ർ ചേ​ർ​ന്ന് ഫേ​സ്ബു​ക്കി​ലൂ​ടെ അ​ധി​ക്ഷേ​പി​ക്കു​ക​യും അ​പ​മാ​നി​ക്കു​ക​യും ഭൂ​മി ത​ട്ടി​യെ​ടു​ക്കു​ന്ന ആ​ളാ​ണെ​ന്ന് പ്ര​ച​രി​പ്പി​ക്കു​ക​യും ചെ​യ്തു​വെ​ന്ന് ആ​രോ​പി​ച്ച് അ​ഗ​ളി സ്വ​ദേ​ശി​യാ​യ ഒ​രാ​ൾ (സി.​പി.​ഐ നേ​താ​വും ഷോ​ള​യൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ച്ച നി​ര​പ്പ​ത്ത് ജോ​സ​ഫ് കു​ര്യ​ൻ എ​ന്ന പേ​ര് പ​റ​ഞ്ഞി​ല്ല) ന​ൽ​കി​യ പ​രാ​തി​യി​ൽ കോ​ട​തി നി​ർ​ദേ​ശ​ത്തെ​തു​ട​ർ​ന്നാ​ണ് പൊ​ലീ​സ് കേ​സെ​ടു​ത്ത​തെ​ന്ന് മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

ന​ഞ്ചി​യ​മ്മ​

അതേസമയം, മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞ​ത് സ​ത്യ​മ​ല്ലെ​ന്നാ​ണ് ആ​ഭ്യ​ന്ത​ര​വ​കു​പ്പി​ലെ ഫ​യ​ലു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്ന​തെ​ന്ന് കെ.​കെ. ര​മ ചൂ​ണ്ടി​ക്കാ​ട്ടി. അ​ട്ട​പ്പാ​ടി​യി​ലെ ഗാ​യി​ക ന​ഞ്ചി​യ​മ്മ​യു​ടെ കു​ടും​ബ​ഭൂ​മി കൈ​യേ​റി​യ​വ​രി​ൽ ഒ​രാ​ളാ​യ നി​ര​പ്പ​ത്ത് ജോ​സ​ഫ് കു​ര്യ​ൻ ആ​ദി​വാ​സി​യാ​യ മോ​ഹ​ന​ച​ന്ദ്ര​ന്റെ അ​മ്മ​യു​ടെ കു​ടും​ബ​സ്വ​ത്താ​യ 12 ഏ​ക്ക​ർ ഭൂ​മി​യി​ൽ​നി​ന്ന് മൂ​ന്ന് ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ൾ (ച​ന്ദ്ര​മോ​ഹ​ന​നും ര​ണ്ട് സ​ഹോ​ദ​രി​മാ​രും) കു​ടി​യൊ​ഴി​ഞ്ഞു പോ​ക​ണ​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യി മു​ഖ്യ​മ​ന്ത്രി​ക്കും ഡി.​ജി.​പി​ക്കും പ​രാ​തി ന​ൽ​കി​യി​രു​ന്നു.

ഈ ​പ​രാ​തി മാ​ധ്യ​മം ഓ​ൺ​ലൈ​നി​ൽ വാ​ർ​ത്ത​യാ​യി ന​ൽ​കി​യ​തി​ന്റെ പേ​രി​ൽ റി​പ്പോ​ർ​ട്ട​ർ ആ​ർ. സു​നി​ലി​നെ​തി​രെ 2023 സെ​പ്റ്റം​ബ​ർ 21ന് ​അ​ഗ​ളി പൊ​ലീ​സ് എ​ഫ്.​ഐ.​ആ​ർ ഇ​ട്ടു,വാ​ർ​ത്ത ഫേ​സ്ബു​ക്കി​ൽ പോ​സ്റ്റ് ചെ​യ്ത സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ അ​ട്ട​പ്പാ​ടി സു​കു​മാ​ര​നെ​യും പ്ര​തി​യാ​ക്കി. ഇ​ക്കാ​ര്യം നി​യ​മ​സ​ഭ​യി​ൽ മു​ഖ്യ​മ​ന്ത്രി മ​റ​ച്ചു​വെ​ച്ചു​വെ​ന്നാ​യി​രു​ന്നു കെ.​കെ. ര​മ വാദിച്ചത്.

ആ​ദി​വാ​സി ഭൂ​മി കൈ​യേ​റ്റ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വാ​ർ​ത്ത ന​ൽ​കി​യ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തി​ട്ടി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞ​ത് സാ​ങ്കേ​തി​ക​മാ​യി ശ​രി​യാ​ണ്. ജോ​സ​ഫ് കു​ര്യ​ൻ ന​ൽ​കി​യ പ​രാ​തി വാ​ർ​ത്ത​ക്കെ​തി​രെ ആ​യി​രു​ന്നി​ല്ല. എ​ന്നാ​ൽ, ഹാ​ജ​രാ​ക്കി​യ തെ​ളി​വ് മാ​ധ്യ​മം ഓ​ൺ​ലൈ​നി​ലെ വാ​ർ​ത്ത​യാ​ണ്. ഒ​രു വാ​ർ​ത്ത ആ​രെ​ങ്കി​ലും ഫേ​സ്ബു​ക്കി​ൽ പോ​സ്റ്റ് ചെ​യ്താ​ൽ അ​തെ​ഴു​തി​യ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ എ​ങ്ങ​നെ പ്ര​തി ചേ​ർ​ക്കാ​ൻ ക​ഴി​യും?

ഈ ​വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ഭ്യ​ന്ത​ര​വ​കു​പ്പി​ൽ​നി​ന്ന് പു​റ​ത്തു​വ​ന്ന നാ​ല് ഉ​ത്ത​ര​വു​ക​ളാ​ണ് ല​ഭി​ച്ച​ത്. എ​ഫ്.​ഐ.​ആ​ർ നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ണി​ച്ച് കേ​ര​ള പ​ത്ര​പ്ര​വ​ർ​ത്ത​ക യൂ​നി​യ​ന്റെ അ​ന്ന​ത്തെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ർ. കി​ര​ൺ ബാ​ബു ഡി.​ജി.​പി​ക്ക് പ​രാ​തി ന​ൽ​കി​യി​രു​ന്നു.

തു​ട​ർ​ന്ന് മ​ല​പ്പു​റം മു​ൻ എ​സ്.​പി പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം ന​ട​ത്തി ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ 2023 ന​വം​ബ​ർ 24ന് ​സം​സ്ഥാ​ന പൊ​ലീ​സ് മേ​ധാ​വി ആ​ഭ്യ​ന്ത​ര​വ​കു​പ്പി​ന് ക​ത്ത് ന​ൽ​കി. 2024 ജ​നു​വ​രി 11ന് ​ആ​ഭ്യ​ന്ത​ര​വ​കു​പ്പ് അ​ണ്ട​ർ സെ​ക്ര​ട്ട​റി ആ​ർ. പ്ര​വീ​ൺ കു​മാ​ർ ആ​ദ്യ ഉ​ത്ത​ര​വി​ട്ടു. അ​തി​ൽ അ​ഗ​ളി ഡി​വൈ.​എ​സ്.​പി എ​ൻ. മു​ര​ളീ​ധ​ര​നും ഐ.​എ​സ്.​എ​ച്ച്.​ഒ സ​ലീ​മി​നു​മെ​തി​രെ അ​ച്ച​ട​ക്ക ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​ന് വാ​ക്കാ​ലു​ള്ള അ​ന്വേ​ഷ​ണ​ത്തി​നാ​ണ് നി​ർ​ദേ​ശി​ച്ച​ത്.

ആ​ഭ്യ​ന്ത​ര​വ​കു​പ്പ് രേ​ഖ​പ്പെ​ടു​ത്തി​യ പ്ര​കാ​രം കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം ഇ​ങ്ങ​നെ​യാ​ണ്- റി​യ​ൽ എ​സ്റ്റേ​റ്റ് ബി​സി​ന​സു​കാ​ര​നാ​യ ജോ​സ​ഫ് കു​ര്യ​ൻ ആ​ദി​വാ​സി​യാ​യ ച​ന്ദ്ര​മോ​ഹ​ന​ന്റെ ത​റ​വാ​ട്ട് സ്വ​ത്ത് അ​ന​ധി​കൃ​ത​മാ​യി ത​ട്ടി​യെ​ടു​ത്തു​വെ​ന്ന് ആ​രോ​പി​ച്ച് സു​നി​ൽ ‘മാ​ധ്യ​മം’ ഓ​ൺ​ലൈ​നി​ൽ വാ​ർ​ത്ത ന​ൽ​കി.

അ​ട്ട​പ്പാ​ടി സു​കു​മാ​ര​ൻ ഈ ​വാ​ർ​ത്ത സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ൽ പ​ങ്കു​വെ​ച്ചു. ഇ​തി​നെ​തി​രെ ജോ​സ​ഫ് കു​ര്യ​ൻ അ​ഗ​ളി ഡി​വൈ.​എ​സ്.​പി എ​ൻ. മു​ര​ളീ​ധ​ര​ന് പ​രാ​തി ന​ൽ​കി. തു​ട​ർ​ന്ന് പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം​പോ​ലും ന​ട​ത്താ​തെ ഐ.​എ​സ്.​എ​ച്ച്.​ഒ സ​ലീം, മ​ണ്ണാ​ർ​ക്കാ​ട് ജെ.​എം.​സി.​എം കോ​ട​തി​യു​ടെ അ​നു​മ​തി​യോ​ടെ ക്രൈം ​കേ​സ് എ​ടു​ത്തു.

മ​ല​പ്പു​റം എ​സ്.​പി ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ജോ​സ​ഫ് കു​ര്യ​നെ​തി​രെ ഭൂ​മി​കൈ​യേ​റ്റ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബാ​ല​സു​ബ്ര​ഹ്മ​ണ്യ​നും അ​ഗ​ളി പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ, ഈ ​പ​രാ​തി​യി​ൽ അ​ഗ​ളി പൊ​ലീ​സ് ന​ട​പ​ടി​യൊ​ന്നും സ്വീ​ക​രി​ച്ചി​ല്ല. ഇ​ക്കാ​ര്യ​ത്തി​ൽ അ​ഗ​ളി ഡി​വൈ.​എ​സ്.​പി പ​രാ​ജ​യ​പ്പെ​ട്ടു​വെ​ന്നും ക​ണ്ടെ​ത്തി.

അ​ഗ​ളി​യി​ലെ ആ​ദി​വാ​സി​ക​ളു​ടെ ഭൂ​മി ത​ട്ടി​യെ​ടു​ക്കാ​ൻ ശ്ര​മി​ച്ച ഭൂ​മാ​ഫി​യ​യും പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും ത​മ്മി​ൽ നി​യ​മ​വി​രു​ദ്ധ ബ​ന്ധ​മു​ണ്ടെ​ന്നും അ​തി​നാ​ൽ അ​ഗ​ളി ഡി​വൈ.​എ​സ്.​പി എ​ൻ. മു​ര​ളീ​ധ​ര​ൻ, ഐ.​എ​സ്എ​ച്ച്.​ഒ സ​ലീം എ​ന്നി​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന അ​ച്ച​ട​ക്ക ന​ട​പ​ടി​ക്ക് നി​ർ​ദേ​ശം ന​ൽ​കി.

പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ കൃ​ത്യ​നി​ർ​വ​ഹ​ണ​ത്തി​ലെ ഗു​രു​ത​ര​ വീ​ഴ്ച​ക​ൾ, ഭൂ​മാ​ഫി​യ​യെ സ​ഹാ​യി​ക്കാ​നു​ള്ള ദു​രു​ദ്ദേ​ശ്യം, പൊ​തു​ജ​ന​ങ്ങ​ളോ​ടു​ള്ള മോ​ശം പെ​രു​മാ​റ്റം, അ​ധി​കാ​ര ദു​ർ​വി​നി​യോ​ഗം, ധാ​ർ​മി​ക​ത പാ​ലി​ക്കാ​ത്ത പ്ര​വ​ർ​ത്ത​നം, ക​ടു​ത്ത അ​ച്ച​ട​ക്ക​മി​ല്ലാ​യ്മ എ​ന്നി​വ​യാ​ണ് ആ​ഭ്യ​ന്ത​ര​വ​കു​പ്പ് ചൂ​ണ്ടി​ക്കാ​ണി​ച്ച​ത്.

ഇ​ക്കാ​ര്യം പ്ര​ഥ​മ​ദൃ​ഷ്ട്യാ വെ​ളി​പ്പെ​ട്ട​തി​നാ​ലാ​ണ് 2024 ജ​നു​വ​രി 25ന് ​വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​ന് തൃ​ശൂ​ർ ഇ​ന്ത്യ​ൻ റി​സ​ർ​വ് ബ​റ്റാ​ലി​യ​ൻ ക​മാ​ൻ​ഡ​ന്റ് ഷാ​ഹു​ൽ ഹ​മീ​ദി​നെ നി​യോ​ഗി​ച്ച് ആ​ഭ്യ​ന്ത​ര​വ​കു​പ്പ് ഉ​ത്ത​ര​വി​റ​ക്കി​യ​ത്. ഇ​തേ​സ​മ​യം പാ​ല​ക്കാ​ട് എ​സ്.​പി​യും തൃ​ശൂ​ർ ഡി.​ഐ.​ജി​യും റി​പ്പോ​ർ​ട്ട് ന​ൽ​കി​യെ​ന്നും ആ​ഭ്യ​ന്ത​ര​വ​കു​പ്പ് അ​റി​യി​ച്ചു.

തു​ട​ർ​ന്ന് 2024 ആ​ഗ​സ്റ്റ് ഏ​ഴി​ന് ആ​ഭ്യ​ന്ത​ര വ​കു​പ്പി​ൽ​നി​ന്ന് വി​വ​രാ​വ​കാ​ശ പ്ര​കാ​രം ല​ഭി​ച്ച മ​റു​പ​ടി​യി​ൽ ഫെ​ബ്രു​വ​രി 13ന് ​ര​ണ്ട് പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ​യും സ​സ്പെ​ൻ​ഡ് ചെ​യ്ത​താ​യി വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

ഉ​ത്ത​ര​വി​ന്റെ പ​ക​ർ​പ്പും ന​ൽ​കി. എ​ന്നാ​ൽ, നി​യ​മ​സ​ഭ​യി​ൽ ഇ​ത് സം​ബ​ന്ധി​ച്ച ചോ​ദ്യം ന​ൽ​കി​യ​തോ​ടെ ഉ​ത്ത​ര​വി​ൽ പി​ഴ​വു​ണ്ടെ​ന്നും ‘പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ സ​സ്പെ​ൻ​ഡ് ചെ​യ്തെ​ന്ന്’ ടൈ​പ്പ് ചെ​യ്ത​ത് ക്ല​റി​ക്ക​ൽ മി​സ്റ്റേ​ക്ക് ആ​യി​രു​ന്നു​വെ​ന്നും ഒ​ക്ടോ​ബ​ർ ഏ​ഴി​ന് രാ​വി​ലെ ‘മാ​ധ്യ​മം’ റി​പ്പോ​ർ​ട്ട​റെ ആ​ഭ്യ​ന്ത​ര​വ​കു​പ്പി​ൽ​നി​ന്ന് ഫോ​ണി​ൽ വി​ളി​ച്ച് അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

എ​ന്താ​ണ് ഉ​ത്ത​ര​വി​ലെ തി​രു​ത്ത് എ​ന്ന ചോ​ദ്യ​ത്തി​ന് ‘പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ സ​സ്പെ​ൻ​ഡ് ചെ​യ്തി​ട്ടി​ല്ല’ എ​ന്നാ​യി​രു​ന്നു മ​റു​പ​ടി. സ​സ്പെ​ൻ​ഡ് ചെ​യ്തു​വെ​ന്ന ആ​ദ്യ വാ​ച​കം ഒ​ഴി​വാ​ക്കി അ​തേ​ദി​വ​സം ഇ​റ​ക്കി​യ മ​റ്റൊ​രു ഉ​ത്ത​ര​വ് ഈ​മെ​യി​ൽ വ​ഴി ല​ഭ്യ​മാ​ക്കി.

മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നെ​തി​രെ കേ​സെ​ടു​ത്ത​ത് ആ​ദി​വാ​സി ഭൂ​മി കൈ​യേ​റ്റ വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​ന്നെ​യെ​ന്ന് ആ​ഭ്യ​ന്ത​ര​വ​കു​പ്പ് ഉ​റ​പ്പി​ക്കു​മ്പോ​ഴും മു​ഖ്യ​മ​ന്ത്രി അ​ത് അം​ഗീ​ക​രി​ക്കു​ന്നി​ല്ല.

Tags:    
News Summary - The case against the journalist- Home Department or Chief Minister - Who is telling the truth

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-10-27 06:30 GMT