തൃശൂർ: ബി.എസ്.എൻ.എൽ 'പിൻവാതിൽ വഴി' വിരമിക്കൽ പ്രായം കുറച്ചു. നിലവിൽ 60 വയസ്സാണ് വിരമിക്കാനുള്ള പ്രായം. 'കണ്ടക്ട് ഡിസിപ്ലിൻ ആൻഡ് അപ്പീൽ' (സി.ഡി.എ) നിയമത്തിൽ വരുത്തിയ ഭേദഗതിയിലൂടെയാണ് ഇതിൽ മാറ്റം വരുത്തിയത്.
ഭേദഗതിപ്രകാരം, എക്സിക്യുട്ടീവ് തസ്തികകളിൽ 35 വയസ്സിന് മുമ്പ് ജോലിക്ക് ചേർന്നവർ 50 വയസ്സ് പൂർത്തിയാക്കിയാൽ മൂന്ന് മാസം മുമ്പ് നോട്ടിസോ മൂന്ന് മാസത്തെ വേതനമോ നൽകി വിരമിക്കൽ നൽകാൻ കമ്പനിക്ക് പൂർണ അധികാരമുണ്ട്. മറ്റ് കേസുകളിൽ 55 വയസ്സ് പൂർത്തിയാക്കിയവർക്ക് സമാന രീതിയിൽ വിരമിക്കൽ നൽകാം.
സേവനം 30 വർഷത്തിൽ കൂടാത്ത വിധത്തിലാണ് ഭേദഗതി. 80,000ത്തോളം ജീവനക്കാരെ കഴിഞ്ഞ ജനുവരിയിൽ സ്വയം വിരമിക്കലിലൂടെ ഒഴിവാക്കിയതു വഴി ശമ്പള അടിസ്ഥാനത്തിൽ വൻ ചെലവ് കുറവുണ്ടായി. ബി.എസ്.എൻ.എൽ ഇപ്പോഴും നിലനിൽപ്പിെൻറ കാര്യത്തിൽ പ്രതിസന്ധി നേരിടുകയാണ്. 4ജി അനുവദിക്കുന്നതിലെ മെല്ലെപ്പോക്കും തിരിച്ചടിയാണ്. വിരമിക്കൽ പ്രായം കുറക്കാൻ പൊതു നീക്കം ഉണ്ടായിരുന്നെങ്കിലും എതിർപ്പിനെ തുടർന്ന് നിർത്തിവെച്ചു.
അതാണ് ഇപ്പോൾ മറ്റൊരു രൂപത്തിൽ നടപ്പാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.