തെരഞ്ഞെടുപ്പ്​ പരാജയം മുന്നിൽ കണ്ടാണ് മുഖ്യമന്ത്രി ഒളിച്ചോട്ടം നടത്തിയത് -രമേശ്​ ചെന്നിത്തല

ചെങ്ങന്നൂർ: സംസ്​ഥാന സർക്കാറിനെതിരായ വിലയിരുത്തലാകും ത്രിതല പഞ്ചായത്ത്​ തെരഞ്ഞെടുപ്പു ഫലമെന്നതിൽ സംശയമില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. ചെന്നിത്തലയിൽ കുടുംബസമേതമെത്തി സമ്മതിദാനാവകാശം വിനിയോഗിച്ചശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു. ജനങ്ങൾ ത​െൻറ മുഖം കണ്ടാൽ വോട്ടു ചെയ്യുകയില്ലെന്നു വ്യക്തമായി അറിഞ്ഞുകൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയൻ തെരഞ്ഞെടുപ്പു പ്രചാരണ രംഗത്തുനിന്നും ഒളിച്ചോട്ടം നടത്തിയത്. അദ്ദേഹത്തി​െൻറ പിൻമാറ്റം തന്നെ പരാജയം സമ്മതിക്കുന്നതിനു തുല്യമാണ്​. യു.ഡി.എഫിന്​ മെച്ചപ്പെട്ട വിജയവും നേട്ടവും കൈവരിക്കാൻ കഴിയുമെന്ന പൂർണ വിശ്വാസമുണ്ട്​.

തിങ്കളാഴ്ച രാത്രി തന്നെ കോട്ടൂർ കിഴക്കേതിൽ വീട്ടിൽ ഭാര്യ അനിതയും മൂത്ത മകൻ ഡോ. രോഹിത്തും എത്തി. രാവിലെ ഹരിപ്പാട്ടുനിന്നുമെത്തിയ ശേഷം രമേശ് ചെന്നിത്തല കുടുംബസമേതം ഗ്രാമപഞ്ചായത്ത് 14ാം വാർഡിലെ തൃപ്പെരുംന്തുറ ഗവ. എൽ.പി സ്കൂളിലെ രണ്ടാം നമ്പർ ബൂത്തിൽ രാവിലെ എട്ടിന് സമ്മതിദാനാവകാശം വിനിയോഗിച്ചു.

തുടർന്ന് പരുമല വലിയ പനയന്നാർകാവ് ദേവീക്ഷേത്ര ദർശനം നടത്തിയ ശേഷം കായംകുളത്തെത്തി കോഴിക്കോട്ടേക്ക് പോയി. കെ.പി.സി.സി മുൻ സെക്രട്ടറി മാന്നാർ അബ്​ദുല്ലത്തീഫ്, ​േബ്ലാക്​ - മണ്ഡലം പ്രസിഡൻറുമാരായ രാധേഷ്, രാജേഷ് നമ്പ്യാരേത്ത്, പി.ബി. സൂരജ് തുടങ്ങി നേതാക്കൾ ഒപ്പമുണ്ടായിരുന്നു.

Tags:    
News Summary - The Chief Minister absconded in the face of election defeat - Ramesh Chennithala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.