മുഖ്യമന്ത്രിക്ക്​ ശാസിക്കാനുള്ള അധികാരമുണ്ട്​; കേരളത്തിൽ ഇനി മുതൽ മുടക്കില്ല -സാബു

കൊച്ചി: മുഖ്യമന്ത്രിക്ക് തന്നെ​ ശാസിക്കാനുള്ള അധികാരമുണ്ടെന്നും അദ്ദേഹം എന്ത്​ പറഞ്ഞാലും പ്രതികരിക്കില്ലെന്നും കിറ്റക്​സ്​ ഗ്രൂപ്പ്​ ചെയർമാൻ സാബു ജേക്കബ്​. കേരളത്തിൽ ഇനി ഒരു രൂപ പോലും മുടക്കാൻ ആഗ്രഹിക്കുന്നില്ല. സർക്കാറുമായി ഇനിയും ചർച്ച​ക്ക്​ തയാറാണ്​. ഒരു യു.ഡി ക്ലർക്ക്​ ചർച്ചക്ക്​ വന്നാൽ പോലും താൻ സംസാരിക്കാൻ​ തയാറാണെന്നും അദ്ദേഹം പറഞ്ഞു.

ബിസിനസിനാവശ്യമായ ഭീമമായ തുക തെലങ്കാനയിൽ നിക്ഷേപിക്കും. ആയിരം കോടിയുടെ നിക്ഷേപമാവും ആദ്യഘട്ടത്തിൽ നടത്തുക. തെലങ്കാന സർക്കാറുമായി വൈകാതെ കരാറുണ്ടാക്കും. രണ്ട്​ വർഷത്തിനുള്ളിൽ പദ്ധതി യാഥാർഥ്യമാക്കും. തെലങ്കാനയിൽ ജോലി തേടി എത്ര മലയാളികൾ വന്നാലും അവർക്ക്​ ജോലി നൽകുമെന്നും സാബു പറഞ്ഞു.

രാഷ്​ട്രീയത്തെ കുറിച്ച്​ ഇപ്പോൾ പ്രതികരിക്കാനില്ല. അത്തരമൊരു വേദിയിൽ അതിനെ കുറിച്ച്​ പ്രതികരിക്കും. കേരളത്തിൽ 15,000ത്തോളം പേർക്ക്​ ​തൊഴിൽ നൽകാനായതിൽ അഭിമാനമുണ്ടെന്നും അ​ദ്ദേഹം പറഞ്ഞു.

Tags:    
News Summary - The Chief Minister has the power to discipline; No more investment in Kerala - Sabu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.