പ്രവാസി ക്ഷേമനിധി ബോർഡിന്റെ രേഖകളിൽ തിരിമറി നടന്നുവെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : സംസ്ഥാനത്ത് പ്രവാസി ക്ഷേമനിധി ബോർഡിന്റെ രേഖകളിൽ തിരിമറി നടത്തി പ്രവാസി പെൻഷൻ വിതരണത്തിൽ ക്രമക്കേട് നടത്തിയെന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്നെ സോഫ്റ്റ് വെയർ ഡെവലപ്പർ ആയ കെൽട്രോണിനെ അറിച്ചു. ലഭ്യമായ എല്ലാ വിശദാംശങ്ങളോടെ പൊലീസിന്റെ സൈബർ സെല്ലിൽ പരാതി നൽകി.

ഉത്തരവാദിയെന്ന് കണ്ടെത്തിയ താൽകാലിക ജീവനക്കാരിയെ ജോലിയിൽ നിന്നും പുറത്താക്കി. ഈ ജീവനക്കാരിയെ അറസ്റ്റ് ചെയ്ത് അന്വേഷണം നടത്തുകയാണ്. പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ബോർഡിന് നഷ്ടമായ തുകയിൽ 18,49,39 രൂപ തിരിച്ചടപ്പിക്കാനായി. അനർഹമായി പെൻഷനും ആനുകൂല്യങ്ങളും കൈപ്പറ്റിയവരിൽനിന്നും തുക തിരികെ ഈടാക്കി വരുന്നു.

ബോർഡിന് നഷ്ടം വന്ന തുകയിൽ 78ശതമാനം തിരികെ ലഭിച്ചിട്ടുണ്ട്. ബാക്കി ഈടാക്കുവാൻ വേണ്ട നടപടികൾ സ്വീകരിച്ചു.കൃത്രിമങ്ങൾ നടത്താൻ പറ്റാത്തവിധം സോഫ്റ്റ് വെയർ സുരക്ഷ കൂട്ടുന്നതിന് കെൽട്രോണിന് നിർദേശം നൽകി. സോഫ്റ്റ്വെയർ ആഡിറ്റ് നടത്തി സുരക്ഷാ സർട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തുവെന്ന് എൻ.എ നെല്ലിക്കുന്ന്, ഡോ.എം.കെ മുനീർ, മഞ്ഞളാംകുഴി അലി, പ്രഫ.ആബിദ് ഹുസൈൻ തങ്ങൾ എന്നിവർക്ക് മറുപടി നൽകി.  

Tags:    
News Summary - The Chief Minister said that the documents of the Pravasi Welfare Fund Board were tampered with

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.