എസ്.എഫ്.ഐ കേരളത്തിന് ബാധ്യതയെന്ന് പ്രതിപക്ഷം; സംഘടനക്കെതിരായ നടപടികളിൽ രാഷ്ട്രീയ വിവേചനമില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കാര്യവട്ടത്തെ കേരള യൂനിവേഴ്സിറ്റി കാമ്പസിലുണ്ടായ സംഘർഷത്തിൽ അടിയന്തരപ്രമേയവുമായി പ്രതിപക്ഷം. എം.വിൻസെന്റ് എം.എൽ.എയാണ് അടിയന്തരപ്രമേയം കൊണ്ടുവന്നത്. കെ.എസ്.യു നേതാവിനൊപ്പം പുറത്തുനിന്ന് ഒരാൾ ഹോസ്റ്റലിൽ എത്തിയതാണ് സംഘർഷത്തിന് കാരണമായതെന്ന് അടിയന്തര പ്രമേയത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.

സംഘർഷത്തിൽ ഒരു രാഷ്ട്രീയവിവേചനവും കാണിച്ചിട്ടില്ല. 15ഓളം എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ സംഭവവുമായി ബന്ധപ്പെട്ട് കേസെടുത്തിട്ടുണ്ട്. സംഘർഷത്തിന് പിന്നാലെ നടന്ന പൊലീസ് സ്റ്റേഷൻ മാർച്ചുമായി ബന്ധപ്പെട്ടും കേസെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, എസ്.എഫ്.ഐ കേരളത്തിന് ബാധ്യതയായി മാറിയെന്ന് അടിയന്തര പ്രമേയം അവതരിപ്പിച്ച എം.വിൻസെന്റ് എം.എൽ.എ പറഞ്ഞു. കാര്യവട്ടം കാമ്പസിൽ പഠിക്കാൻ അപേക്ഷിച്ചവരുടെ എണ്ണം കുറഞ്ഞു. അതിക്രമങ്ങളെ ന്യായീകരിക്കുന്ന നടപടിയാണ് മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്ന് ഉണ്ടാവുന്നത്. പ്രത്യയശാസ്ത്രത്തിന്റെ അടിസ്ഥാനത്തിലല്ല ഇടിമുറികളുടെ സഹായത്തോടെയാണ് എസ്.എഫ്.ഐയുടെ രാഷ്ട്രീയപ്രവർത്തനമെന്നും വിൻസെന്റ് ആരോപിച്ചു.

Tags:    
News Summary - The Chief Minister said that there is no political discrimination in the actions against the organization

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.