ജനകീയ ആരോഗ്യ കേന്ദ്രങ്ങളുടെ ഉദ്ഘാടനം 18ന് മുഖ്യമന്ത്രി നിര്‍വഹിക്കും

തിരുവനന്തപുരം: സര്‍ക്കാരിന്റെ 100 ദിന കർമ പരിപാടിയുടെ ഭാഗമായി ജനകീയ ആരോഗ്യ കേന്ദ്രങ്ങളുടെ ഉദ്ഘാടനം 18ന് തിരുവനന്തപുരത്ത് വച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. മന്ത്രി വീണ ജോര്‍ജ് ചടങ്ങില്‍ അധ്യക്ഷത വഹിക്കും.

താഴെത്തട്ടിലെ പൊതുജനാരോഗ്യ പ്രവര്‍ത്തനങ്ങള്‍ ജനകീയ ആരോഗ്യ കേന്ദ്രങ്ങളിലൂടെ ഉറപ്പാക്കാനാകുമെന്ന് മന്ത്രി വീണ ജോര്‍ജ് പറഞ്ഞു. സംസ്ഥാനത്ത് 5409 ജനകീയ ആരോഗ്യ കേന്ദ്രങ്ങളാണ് ലക്ഷ്യമിടുന്നത്. ഈ ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ വഴി ആ പ്രദേശത്തെ ജനപങ്കാളിത്തത്തോടെ എല്ലാവര്‍ക്കും ആരോഗ്യം ഉറപ്പാക്കാനാകും. മികച്ച സൗകര്യങ്ങളൊരുക്കി എല്ലാ ജനകീയ ആരോഗ്യ കേന്ദ്രങ്ങളേയും ജനസൗഹൃദ സ്ഥാപനങ്ങളായി മാറ്റും. വര്‍ധിച്ചു വരുന്ന രോഗാതുരത, ജീവിതശൈലീ രോഗങ്ങള്‍, പകര്‍ച്ചവ്യാധികള്‍ എന്നിവയുടെ പ്രതിരോധത്തിന് ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ ഏറെ സഹായിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ജനകീയ ആരോഗ്യ കേന്ദ്രങ്ങളോടനുബന്ധിച്ച് ജനകീയ ആരോഗ്യ ക്ലബ്ബുകള്‍ രൂപീകരിക്കും. ഒരു ജനകീയ ആരോഗ്യ കേന്ദ്രത്തിന് ഒരു ജനകീയ ആരോഗ്യ ക്ലബ് എന്ന രീതിയിലാണ് രൂപം നല്‍കുന്നത്. ആരോഗ്യകരമായ ജീവിതശൈലി, വ്യായാമം എന്നിവ പ്രോത്സാഹിപ്പിക്കുവാനും ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍, മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ എന്നിവ ജനകീയ ആരോഗ്യ കേന്ദ്രങ്ങളുടെ നേതൃത്വത്തില്‍ പൊതുജന പങ്കാളിത്തത്തോടു കൂടി സംഘടിപ്പിക്കുക എന്നതാണ് ക്ലബിന്റെ പ്രധാന ലക്ഷ്യം.

ഗര്‍ഭിണികള്‍, കിടപ്പ് രോഗികള്‍, സാന്ത്വനപരിചരണം ആവശ്യമായവര്‍ എന്നിവര്‍ക്ക് പ്രത്യേക കരുതലൊരുക്കാനും ജനകീയാരോഗ്യ കേന്ദ്രങ്ങള്‍ സഹായിക്കും.

Tags:    
News Summary - The Chief Minister will inaugurate the public health centers on the 18th

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.