അവൾ തിരിച്ചറിഞ്ഞു, ആ കഷണ്ടി മാമനെ

കൊ​ല്ലം: ഓ​യൂ​രി​ലെ വീ​ട്ടി​ലെ​ത്തി​യ പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്ഥ​ർ കാ​ണി​ച്ച 11 ചി​ത്ര​ങ്ങ​ൾ​ക്കി​ട​യി​ൽ​നി​ന്ന്​ ആ ​മു​ഖം അ​വ​ൾ വ്യ​ക്ത​മാ​യി തി​രി​ച്ച​റി​ഞ്ഞു, ക​ഷ​ണ്ടി​യു​ള്ള മാ​മ​ന്‍. ത​ട്ടി​ക്കൊ​ണ്ടു​പോ​യ സം​ഘ​ത്തി​ൽ കാ​ർ ഓ​ടി​ച്ചി​രു​ന്ന ‘ക​ഷ​ണ്ടി​യു​ള്ള മാ​മ​ൻ’ എ​ന്ന്​ ആ​റ്​ വ​യ​സ്സു​കാ​രി വി​ശേ​ഷി​പ്പി​ച്ച​യാ​ൾ പി​ടി​യി​ലാ​യ പ​ത്മ​കു​മാ​റാ​ണെ​ന്ന്​ വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ടാ​ണ്​ സ്ഥി​രീ​ക​രി​ച്ച​ത്.

പ​ത്മ​കു​മാ​റി​നൊ​പ്പം പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത സ്ത്രീ​ക​ളു​ടെ ചി​ത്ര​ങ്ങ​ള്‍ കു​ട്ടി തി​രി​ച്ച​റി​ഞ്ഞി​ല്ല. എ​ന്നാ​ൽ, പ​ത്മ​കു​മാ​റി​ന്റെ ക​ള​ർ ചി​ത്ര​ങ്ങ​ള്‍ കാ​ണി​ച്ച​യു​ട​ന്‍ ത​ന്നെ ഇ​താ​ണ് താ​ന്‍ പ​റ​ഞ്ഞ ക​ഷ​ണ്ടി​യു​ള്ള മാ​മ​നെ​ന്ന് പൊ​ലീ​സു​കാ​രോ​ട്​ പ​റ​യു​ക​യാ​യി​രു​ന്നു. ഇ​യാ​ളെ​ക്കു​റി​ച്ച്​ നേ​ര​ത്തെ കു​ട്ടി വീ​ട്ടു​കാ​രോ​ടും പൊ​ലീ​സി​നോ​ടും സം​സാ​രി​ച്ചി​രു​ന്നു. ആ ​വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ ക​ഴി​ഞ്ഞ​ദി​വ​സം പു​തി​യ രേ​ഖാ​ചി​ത്ര​ങ്ങ​ൾ വ​ര​ച്ച​ത്. രാ​ത്രി കു​ട്ടി​യെ താ​മ​സി​പ്പി​ച്ച ഓ​ടി​ട്ട വീ​ടും ക​ണ്ടെ​ത്തി. ചാ​ത്ത​ന്നൂ​രി​ന് സ​മീ​പ​മു​ള്ള ചി​റ​ക്ക​ര​യി​ലാ​ണ് ഈ ​വീ​ടു​ള്ള​ത്.

ഓയൂരിലെ ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ ചാത്തന്നൂർ സ്വദേശിയായ കെ.ആർ. പത്മകുമാറും ഭാര്യയും മകളുമാണ് പിടിയിലായത്. കേസിൽ ഭാര്യക്കും മകൾക്കും പങ്കില്ലെന്നാണ് ഇദ്ദേഹം പറയുന്നത്. വെള്ളിയാഴ്ച ഉച്ചക്ക് രണ്ടരയോടെയാണ് തമിഴ്നാട് തെങ്കാശി പുളിയറയിലെ ഹോട്ടലിൽനിന്നു മൂന്നുപേരെയും പൊലീസ് കസ്റ്റഡിയിലെടുത്തത്.

മൂവരെയും അടൂർ പൊലീസ് ക്യാമ്പിലെത്തിച്ച് ചോദ്യം ചെയ്യുകയാണ്. നീലനിറത്തിലുള്ള കാർ തെങ്കാശിയിൽനിന്നും വെള്ളക്കാർ പ്രതിയുടെ വീട്ടുമുറ്റത്തുനിന്നാണ് കണ്ടെടുത്തത്. എ.ഡി.ജി.പി. എം.ആര്‍. അജിത്കുമാര്‍, ഡി.ഐ.ജി. ആര്‍. നിശാന്തിനി, ഐ.ജി. സ്പര്‍ജന്‍ കുമാര്‍ എന്നിവര്‍ അടൂരിലെ ക്യാമ്പിലെത്തി. സംഭവം നടന്ന് അഞ്ചാം ദിവസമാണ് പ്രതികളെ പിടികൂടുന്നത്. പുളിയറയിലെ ഹോട്ടലില്‍ ഉച്ചഭക്ഷണം കഴിക്കവേയാണ് മൂവരും പിടിയിലായത്. ഇവരുടെ വീട്ടിൽനിന്ന് പത്ത് കിലോമീറ്റർ മാത്രം അകലെയാണ് ആറു വയസുകാരിയുടെ വീട്.

ഇവരുടെ വീടിന് മുന്നിൽ സ്വിഫ്റ്റ് ഡിസയർ കാർ നിർത്തിയിട്ട നിലയിൽ കണ്ടെത്തി. തിങ്കളാഴ്ച വൈകീട്ടാണ് ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയത്. സ്കൂളിൽ നിന്നെത്തിയ ശേഷം ജ്യേഷ്ഠനായ നാലാം ക്ലാസുകാരനൊപ്പം 100 മീറ്റർ അപ്പുറത്തുള്ള വീട്ടിൽ ട്യൂഷന് പോകുമ്പോഴായിരുന്നു സംഭവം. കാറിലെത്തിയവർ പെൺകുട്ടിയെ വാഹനത്തിലേക്ക് വലിച്ചുകയറ്റുകയായിരുന്നു.

Tags:    
News Summary - The child recognized Padmakumar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.