തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം തടയുന്നതിൽ ലോക്ഡൗൺ ഫലപ്രദമായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് രോഗികളുടെ എണ്ണത്തിലും രോഗവ്യാപന തോതിലും കുറവുണ്ടായി. രണ്ടാം തരംഗം നിയന്ത്രിക്കാനായിട്ടുണ്ട്. അതേസമയം, പൂർണമായി ആശ്വസിക്കാനുള്ള സാഹചര്യമായിട്ടില്ല. ടെസ്റ്റ് പോസിറ്റീവിറ്റി പത്തിന് താഴെ എത്തിക്കാനാണ് ശ്രമം. ടിപിആർ കൂടിയ സ്ഥലങ്ങളിൽ കോവിഡ് പരിശോധന കൂട്ടും.
ലോക്ഡൗൺ ഇല്ലെങ്കിലും നിയന്ത്രണങ്ങൾ പാലിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ടെസ്റ്റ് പോസിറ്റീവിറ്റിയിൽ കുറവുണ്ടായെങ്കിലും പത്തിൽ താഴെ എത്തിക്കുക എന്ന ലക്ഷ്യം പൂർത്തീകരിക്കാനായിട്ടില്ല. അതുകൊണ്ടാണ് ലോക്ഡൗൺ നീട്ടിയത്. വാരാന്ത്യത്തിലെ സമ്പൂർണ ലോക്ഡൗണിനോട് ജനം സഹകരിക്കണമെന്നും എങ്കിലേ ലക്ഷ്യം കൈവരിക്കാനാകൂ എന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് രണ്ടാം തരംഗത്തിനും മൂന്നാം തരംഗത്തിനും ഇടയിലുള്ള ഇടവേള പരമാവധി വർധിപ്പിക്കേണ്ടതുണ്ട്. അതിനായി പരമാവധി നിയന്ത്രണങ്ങൾ പാലിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.