ഇന്നുപുറപ്പെ​ടേണ്ട കോയമ്പത്തൂർ -ഹിസാർ എക്സ്പ്രസ് നാളെ പുറപ്പെടും

പാലക്കാട്​: ശനിയാഴ്​ച ഉച്ചക്ക്​​ 12.45പുറപ്പെടേണ്ടിയിരുന്ന 02476ാം നമ്പർ കോയമ്പത്തൂർ ജംഗ്ഷൻ-ഹിസാർ എക്സ്പ്രസ് സ്പെഷൽ, ഞായറാഴ്​ചയേ പുറപ്പെടുകയുള്ളുവെന്ന്​ റെയിൽവേ അറിയിച്ചു. സമയത്തിൽ മാറ്റമില്ല.

കൂടാതെ, കൊങ്കൺവ​ഴിയുള്ള മൂന്നു ട്രെയിനുകൾ റദ്ദാക്കുകയും ചെയ്​തിട്ടുണ്ട്​. 01134 മംഗളൂരു ജംഗ്ഷൻ-മുംബൈ സി.എസ്.എം.ടി എക്സ്പ്രസ് സ്പെഷൽ ജൂലൈ 25 മുതൽ 28 വരെയുള്ള സർവീസുകളും 01133 മുംബൈ സി.എസ്.എം.ടി-മംഗളൂരു ജംഗ്ഷൻ എക്സ്പ്രസ് സ്പെഷൽ ജൂലൈ 24 മുതൽ 27 വരെയുള്ള സർവീസുകളും റദ്ദുചെയ്​തു.

ജൂലൈ 26ന് കോയമ്പത്തൂരിൽനിന്നും പുറപ്പെടേണ്ട 02197 കോയമ്പത്തൂർ-ജബൽപൂർ എക്സ്പ്രസ് സ്പെഷലും റദ്ദാക്കി.


Tags:    
News Summary - The Coimbatore-Hisar Express will leave tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.