എസ് എസ് എൽ സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ ശ്രീദേവിക്ക് കലക്ടര്‍ എസ്.ഷാനവാസ് സമ്മാനങ്ങൾ നൽകുന്നു

കൊച്ചുമിടുക്കി ശ്രീദേവിക്ക് സമ്മാനങ്ങളുമായി കലക്ടറെത്തി

തൃശൂർ: തമിഴ്നാട്ടിൽ നിന്നും 150 കിലോമീറ്ററോളം സഞ്ചരിച്ച് ചാലക്കുടിയിലെത്തി എസ് എസ് എൽ സി പരീക്ഷയെഴുതി മികച്ച വിജയം കരസ്തമാക്കിയ ശ്രീദേവിക്ക് സമ്മാനങ്ങളുമായി കലക്ടറെത്തി. കാടും മലയും താണ്ടി അച്ഛനൊപ്പം ബൈക്കിലും ബാക്കി ദൂരം ആംബുലൻസിലും യാത്ര ചെയ്ത് പരീക്ഷയെഴുതി മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി ശ്രീദേവി നേരത്തെ വർത്തകളിൽ ഇടം നേടിയിരുന്നു.ജില്ലാ കലക്ടര്‍ എസ് ഷാനവാസ് മലക്കപ്പാറയിലെത്തിയാണ് സമ്മാനങ്ങള്‍ കൈമാറിയത്.

നായരങ്ങാടി മോഡല്‍ റസിഡന്‍ഷ്യൽ സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ് ശ്രീദേവി. കോവിഡിനെ തുടർന്ന് പഠനം ഓൺലൈനായപ്പോൾ സ്മാർട്ട് ഫോൺ ഇല്ലാത്തത് തടസമായിരുന്നു. ഇക്കാര്യമറിഞ്ഞ കളക്ടർ കൊച്ചുമിടുക്കിക്ക് ടിവിയും മൊബൈല്‍ ഫോണും ടാബ്‌ലറ്റും അടങ്ങുന്ന സമ്മാനങ്ങളുമായി എത്തുകയായിരുന്നു.

അച്ഛനൊപ്പം തിരുപ്പൂര്‍ പൂച്ചകൊട്ടാംപാറയിൽ നിന്നും ബൈക്കിൽ മലക്കപ്പാറയിലെത്തി ശ്രീദേവി സമ്മാനങ്ങൾ ഏറ്റുവാങ്ങി. ഡോക്ടറാകണമെന്നാണ് ശ്രീദേവിയുടെ ആഗ്രഹം. പഠിച്ച് മിടുക്കിയായി ഡോക്ടറാകട്ടെയെന്ന് കലക്ടർ ആശംസിച്ചു. ചടങ്ങില്‍ ട്രൈബല്‍ ഒഫീസര്‍ സന്തോഷ്‌കുമാര്‍, ജെഎച്ച്‌ഐ വിനോദ് എന്നിവര്‍ പങ്കെടുത്തു.

Tags:    
News Summary - The collector came with gifts for Sridevi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.