തിരുവനന്തപുരം: കോവിഡ് വ്യാപനകാര്യത്തിൽ വരാനുള്ളത് പരീക്ഷണ നാളുകളെന്ന് മന്ത്രി കെ.കെ. ശൈലജ. അടുത്തയാഴ്ചകളില്‍ രോഗികളുടെ എണ്ണം കൂടുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം ലക്ഷം കടക്കുേമ്പാൾ അതിജാഗ്രത തുടരൽ അനിവാര്യമാണ്. രോഗനിരക്ക് കൂടി ആശുപത്രിയില്‍ കിടക്കാനിടമില്ലാത്ത അവസ്ഥ ഉണ്ടാക്കരുത്.
ഏഴ് മാസമായി കോവിഡിനെതിരായ പ്രതിരോധം ശക്തമായി കൊണ്ടുപോകുകയാണ്. കോവിഡ് ബാധിതരുടെ എണ്ണം ലക്ഷം കടന്നപ്പോഴും മരണസംഖ്യ 410ൽ ഒതുങ്ങിയതും രോഗമുക്തി കൂടുതലായതും ആരോഗ്യസംവിധാനത്തിെൻറ മികവാണ്. സംസ്ഥാനത്ത് സി.എഫ്.എല്‍.ടി.സികളും കോവിഡ് ആശുപത്രികളും ചികിത്സക്ക് സുസജ്ജമാണ്.
322 കേന്ദ്രങ്ങളിലായി 41,391 കിടക്കകളുണ്ട്. അതില്‍ 21,318 കിടക്കകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. സര്‍ക്കാര്‍ ആശുപത്രികളില്‍ 871 കോവിഡ് ഐ.സി.യു കിടക്കകളില്‍ 624 എണ്ണവും 532 കോവിഡ് വെൻറിലേറ്ററുകളില്‍ 519 എണ്ണവും ഒഴിവുണ്ട്. സ്വകാര്യ ആശുപത്രികളില്‍ 6079 ഐ.സി.യു കിടക്കകളില്‍ 6030 എണ്ണവും 1579 വെൻറിലേറ്ററുകളില്‍ 1568 എണ്ണവും ഒഴിവാണ്. രണ്ടും മൂന്നും ഘട്ടമായി 800 ഓളം സി.എഫ്.എൽ.ടി.സികളിലായി 50,000ത്തോളം കിടക്കകൾ സജ്ജമാണെന്നും മന്ത്രി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.