തിരുവനന്തപുരം: സീരിയലുകളുടെ ഉള്ളടക്കത്തിൽ ടെലിവിഷൻ ചാനലുകൾ തിരുത്തലിന് തയാറാകണമെന്ന് സാംസ്കാരിക മന്ത്രി സജി ചെറിയാൻ. സീരിയൽ രംഗത്ത് ഉള്ളടക്കത്തിലും അവതരണത്തിനും നിലവാരത്തകർച്ച ഉണ്ടായിട്ടുണ്ട്.
രണ്ടുവർഷമായി മികച്ച സീരിയലിന് സംസ്ഥാന സർക്കാർ പുരസ്കാരം നൽകുന്നില്ല. കുട്ടികളെയും സ്ത്രീകളെയും കുടുംബസദസ്സുകൾക്കിടയിൽ മോശമായി വ്യാഖ്യാനിക്കുന്ന, വിലയിരുത്തുന്ന സൃഷ്ടികൾ സീരിയൽ മേഖലയുടെ അന്തസ്സിന് കളങ്കം ചാർത്തുന്നതായും മന്ത്രി പറഞ്ഞു. 29ാമത് സംസ്ഥാന ടെലിവിഷൻ പുരസ്കാര വിതരണോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം
നിശാഗന്ധിയിൽ നടന്ന ചടങ്ങിൽ ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ അധ്യക്ഷത വഹിച്ചു. ടെലിവിഷന്‍ അവാര്‍ഡ് ബുക്കിെൻറ പ്രകാശനം ഗതാഗത മന്ത്രി ആൻറണി രാജു വി.കെ. പ്രശാന്ത് എം.എൽ.എക്ക് നൽകി നിർവഹിച്ചു.
മികച്ച അന്വേഷണാത്മക പത്രപ്രവർത്തകനുള്ള പുരസ്കാരം മീഡിയവൺ സ്പെഷൽ കറസ്പോണ്ടൻറ് എ. മുഹമ്മദ് അസ്ലം ഏറ്റുവാങ്ങി. വിവിധ വിഭാഗങ്ങളിലായി 49 പുരസ്കാരങ്ങളാണ് വിതരണം ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.