മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്കറിയയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

കൊച്ചി: മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്‌കറിയയുടെ മുന്‍കൂര്‍ ജാമ്യപേക്ഷ ഹൈകോടതി തള്ളി. വ്യാജവാര്‍ത്ത നല്‍കി തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുന്നുവെന്ന പി.വി. ശ്രീനിജിന്‍ എം.എല്‍.എയുടെ പരാതിയില്‍ പട്ടികജാതി അതിക്രമം തടയല്‍, ഇന്ത്യന്‍ ശിക്ഷാനിയമം എന്നിവപ്രകാരം എളമക്കര പൊലീസ് ഷാജനെതിരെ കേസെടുത്തിരുന്നു.

ഇതിന് പിന്നാലെ ഒളിവില്‍പ്പോയ ഷാജന്‍ സ്‌കറിയ മുന്‍കൂര്‍ ജാമ്യം തേടി കോടതിയെ സമീപിക്കുകയായിരുന്നു. ഈ ഹരജിയാണിപ്പോള്‍ കോടതി തള്ളിയിരിക്കുന്നത്

ഷാജന്‍ മനഃപൂര്‍വം വ്യക്തികളെ അവഹേളിക്കുന്നതായി പ്രോസിക്യൂഷന്‍ നേരതെത കോടതിയെ അറിയിച്ചിരുന്നു. മറ്റുള്ളവര്‍ക്ക് ഉപദ്രവം ഉണ്ടാക്കിയാണ് ഇയാള്‍ ജീവിക്കുന്നത്​. പരാതിക്കാരനെ നിരന്തരം അപമാനിച്ചതിന് തെളിവുണ്ടെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഷാജൻ നടത്തുന്നത് മാധ്യമപ്രവർത്തനമല്ലെന്ന് നിരീക്ഷിച്ച കോടതി കേസിൽ വിധി പറയാൻ മാറ്റിയതായിരുന്നു.

Tags:    
News Summary - The court rejected the anticipatory bail application of Marunadan Malayali editor Shajan Skariah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.