തിരുവനന്തപുരം: സി.പി.ഐ സംസ്ഥാന കൗണ്‍സിലില്‍ സെക്രട്ടറി കാനം രാജേന്ദ്രനെതിരെ രൂക്ഷ വിമര്‍ശനം. പാര്‍ട്ടിയെ എ.കെ.ജി സെന്ററില്‍ കൊണ്ടുപോയി കെട്ടിയെന്നായിരുന്നു വിമര്‍ശനം. ജോസ് കെ. മാണിയുടെ കാര്യത്തില്‍ പ്രഖ്യാപിച്ച നിലപാടില്‍ നിന്ന് പിന്നോട്ട് പോയതും ബിനീഷ് കോടിയേരിയെ പിന്തുണച്ചതുമാണ് കാനത്തെ പ്രതിരോധത്തിലാക്കിയത്. സി.പി.എം ജോസ് കെ മാണിയുമായുണ്ടാക്കിയ ധാരണ സി.പി.ഐ അറിഞ്ഞില്ലെന്നാണ് വിമർശനം.
പാര്‍ട്ടിയെ എ.കെ.ജി സെന്‍ററിന്‍റെ അടിമയാക്കിയെന്നായിരുന്നു കണ്ണൂര്‍ ജില്ലാ സെക്രട്ടറി സന്തോഷ് കുമാര്‍ ആരോപിച്ചത്.
കൊല്ലത്ത് ഏകപക്ഷീയമായി എടുത്ത സംഘടന നടപടി സംസ്ഥാന സെക്രട്ടറിക്കെതിരെ വലിയ വിമർശനങ്ങൾക്ക് വഴിവെച്ചു. കൊല്ലം നിര്‍വാഹക സമിതിയില്‍ പരസ്പരം പോര്‍വിളി നടത്തിയ പി.എസ്.സുപാലിനെ മൂന്ന് മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്യാനും ആര്‍.രാജേന്ദ്രനെ താക്കീത് ചെയ്യാനുമാണ് സംസ്ഥാന കൗണ്‍സില്‍ തീരുമാനിച്ചത്. ഒരേ കുറ്റം ചെയത് രണ്ട് പേര്‍ക്കുമെതിരെ വ്യത്യസ്ത നടപടികള്‍ സ്വീകരിച്ചതില്‍ മന്ത്രി വി.എസ് സുനില്‍കുമാര്‍ കാനത്തിനെതിരെ വിമര്‍ശനം ഉന്നയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.