പത്തനംതിട്ട: പത്തനംതിട്ടയിൽ കാപ്പാ കേസ് പ്രതിയെ പാർട്ടിയിലേക്ക് സ്വീകരിച്ച് സി.പി.എം. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ശരൺ ചന്ദ്രനെയാണ് പാർട്ടി മാലയിട്ട് സ്വീകരിച്ചത്. മലയാലപ്പുഴ പൊലീസ് കാപ്പാ നിയമം പ്രകാരം ശരൺ ചന്ദ്രന് താക്കീത് നൽകിയിട്ടുണ്ടായിരുന്നു. എന്നാൽ ഇതിനുശേഷവും കുറ്റകൃത്യങ്ങൾ തുടർന്നു. മറ്റ് നിരവധി ക്രിമിനൽ കേസുകളിലും പ്രതിയായ ശരൺ കഴിഞ്ഞമാസം 23നാണ് ജയിലിൽ നിന്നും ഇറങ്ങിയത്. ഇന്നലെ കുമ്പഴയിൽ വച്ച് 60 പേർക്ക് പാർട്ടിയിലേക്ക് അംഗത്വം നൽകിയ പരിപാടിയിലാണ് ശരണും പങ്കെടുത്തത്.
ഇന്നലെ വൈകുന്നേരം നടന്ന പരിപാടി ഉദ്ഘാടനം ചെയ്തത് ആരോഗ്യമന്ത്രി വീണാ ജോർജാണ്. ശരണിനെ മാലയിട്ട് സി.പി.എമ്മിലേക്ക് സ്വീകരിച്ചത് പത്തനംതിട്ട ജില്ല സെക്രട്ടറി കെ.പി ഉദയഭാനുവാണ്. പത്തനംതിട്ടയിലെ പുതുതലമുറയിലെ ഒരു സംഘം യുവാക്കൾ ഇനിമുതൽ മാനവികതയുടെ പക്ഷമായി സി.പി.എമ്മിന്റെ ഭാഗമായി പ്രവർത്തിക്കുമെന്ന അടിക്കുറിപ്പോടെ ശരണിനെ മാലയിട്ട് സ്വീകരിക്കുന്ന ചിത്രങ്ങൾ ജില്ല സെക്രട്ടറി തന്നെ സമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുകയാണ്. എന്നാൽ, ക്രിമിനൽ കേസിലെ പ്രതിക്ക് പാർട്ടി അംഗത്വം നൽകിയതിനെതിരെ പരമ്പരാഗത അനുയായികളിൽ നിന്നും വലിയ വിമർശനമാണ് ഉയരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.