ആലപ്പുഴയിലെ സി.പി.എം വിഭാഗീയത അന്വേഷിക്കും, നേതാക്കളെ വിമർശിച്ച യു. പ്രതിഭക്കെതിരെ നടപടിയില്ല

ആലപ്പുഴ: ആലപ്പുഴ സി.പി.എമ്മിലെ വിഭാഗീയത അന്വേഷിക്കാൻ കമീഷനെ നിയോഗിക്കുമെന്ന് ജില്ലാ സെക്രട്ടറി ആർ. നാസർ. നാല് ഏരിയകളിലെ വിഭാഗീയതയാണ് സമിതി അന്വേഷിക്കുക. ഇതിനായി സംസ്ഥാന സമിതി അന്വേഷണ കമീഷനെ നിയോഗിക്കുമെന്നും ജില്ലാ സെക്രട്ടറി പറഞ്ഞു.

സി.പി.എം നേതാക്കൾക്കെതിരായ വിമർശനത്തിൽ യു. പ്രതിഭ എം.എൽ.എക്കെതിരെ നടപടിയുണ്ടാകില്ലെന്നും ആർ. നാസർ മാധ്യമങ്ങളോട് വ്യക്തമാക്കി.

ആലപ്പുഴ സൗത്ത്, ആലപ്പുഴ നോർത്ത്, തകഴി, ഹരിപ്പാട് ഏരിയ കമ്മിറ്റികളിലാണ് സമ്മേളനത്തോട് അനുബന്ധിച്ച് വിഭാഗീയത രൂക്ഷമായത്. വിഭാഗീയതയെ തുടർന്ന് ആലപ്പുഴ സൗത്ത്, നോർത്ത് സമ്മേളനങ്ങൾ നിർത്തിവെക്കേണ്ട സാഹചര്യവും ഉണ്ടായി.

സി.പി.എം നേതാക്കളെ വിമർശിച്ച സംഭവത്തിൽ തെറ്റുപറ്റിയെന്ന് യു. പ്രതിഭ തന്നെ പാർട്ടിയെ അറിയിച്ചിട്ടുണ്ട്. ഇക്കാര്യം പാർട്ടിക്ക് ബോധ്യപ്പെട്ടു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കായംകുളത്തെ പാർട്ടി നേതാക്കൾക്കെതിരെ പ്രതിഭ വിമർശനം ഉയർത്തിയത്.

കൂടാതെ, തിരുവനന്തപുരത്തെ ഒരു വേദിയിൽ പരസ്യമായി നേതാക്കൾക്കെതിരെ പ്രതിഭ പ്രതികരിക്കുകയും ചെയ്തിരുന്നു. ഇത്തരത്തിൽ വിമർശനം ആവർത്തിച്ച സാഹചര്യത്തിലാണ് പ്രതിഭയോട് പാർട്ടി വിശദീകരണം തേടിയത്.

Tags:    
News Summary - The CPM in Alappuzha will investigate sectarianism. No action against U Prathibha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.