പെരിയ ഇരട്ടക്കൊലയിൽ കണ്ണൂരിലെ സി.പി.എം നേതാവിനും പങ്കുണ്ടെന്ന് കെ. സുധാകരൻ

കണ്ണൂർ: പെരിയ ഇരട്ട കൊലപാതകത്തിൽ കണ്ണൂരിലെ സി.പി.എം നേതാവിനും പങ്കുണ്ടെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ എം.പി. ഇനിയും അന്വേഷണം മുന്നോട്ടു പോകാനുണ്ട്. സി.ബി.ഐയുടെ ഇതുവരെയുള്ള അന്വേഷണം തൃപ്തികരമാണെന്നും സുധാകരൻ പറഞ്ഞു.

ബിസിനസുകാരനായ ശാസ്ത ഗംഗാധരന്‍റെ വാഹനമാണ് കൊലയാളികൾ ഉപയോഗിച്ചത്. ഗംഗാധരന്‍റെ വീട്ടിലെ കിണറ്റിലാണ് ആയുധങ്ങൾ ഉപേക്ഷിച്ചത്. കൊലപാതകം നടക്കുന്ന ദിവസം വൈകീട്ട് അഞ്ചിന് ഒരു പ്രതിയുമായി ഗംഗാധരൻ സംസാരിച്ചിട്ടുണ്ട്.

സമ്പന്നനായ ഗംഗാധരനാണ് കൊലപാതകത്തിന്‍റെ പ്രധാന സൂത്രധാരൻ. ഗംഗാധരന്‍റെ മകനും കൊല്ലപ്പെട്ട ശരത്തും തമ്മിൽ കോളജിലുണ്ടായ തർക്കവും പ്രദേശത്തെ സി.പി.എം പ്രവർത്തകർ അടക്കമുള്ളവരുമായി ശരത്തിനും കൃപേഷിനുമുള്ള അടുപ്പവുമാണ് കൊലപാതകത്തിന് കാരണമായതെന്നും സുധാകരൻ ചൂണ്ടിക്കാട്ടി.

നാടിന്‍റെ പൊതുസമ്പത്ത് ധൂർത്തടിച്ചാണ് കൊലയാളികളെ രക്ഷിക്കാൻ ഇടത് സർക്കാർ ശ്രമിച്ചത്. നികുതി പണം കൊടുത്ത് വലിയ ഫീസ് വാങ്ങുന്ന വക്കീലന്മാരെ എത്തിച്ചാണ് കൊലയാളികളെ രക്ഷിക്കാൻ ശ്രമിച്ചത്. ഇത് ജനങ്ങളോട് കാണിച്ച മഹാ അപരാധമാണെന്നും കെ. സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു.

Tags:    
News Summary - The CPM leader in Kannur was also involved in the periya murder - K Sudhakaran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.