പത്തനംതിട്ട: വനംവകുപ്പ് ഉദ്യോഗസ്ഥന്റെ കൈവെട്ടുമെന്ന പരസ്യ ഭീഷണിയുമായി സി.പി.എം ലോക്കൽ സെക്രട്ടറി. കോന്നി കുട്ടവഞ്ചി സവാരി കേന്ദ്രത്തിന് സമീപം സ്ഥാപിച്ച സി.ഐ.ടി.യുവിന്റെ കൊടികൾ നീക്കം ചെയ്ത വനംവകുപ്പ് ഉദ്യോഗസ്ഥനെതിരെയാണ് തണ്ണിക്കോട് ലോക്കൽ സെക്രട്ടറി പ്രവീൺ പ്രസാദ് ഭീഷണി മുഴക്കിയത്. നീക്കം ചെയ്ത കൊടികൾ അവിടെ തന്നെ സ്ഥാപിക്കുകയും ചെയ്തു.
സി.ഐ.ടി.യു ഉൾപ്പെടെയുള്ള വിവിധ യൂനിയനുകളുടെ കൊടികൾ കഴിഞ്ഞ ദിവസമാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ നീക്കം ചെയ്തത്. ഇവിടെ ഇത്തരം കൊടിതോരണങ്ങൾ സ്ഥാപിക്കുന്നതിന് വിലക്കുണ്ടെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. ഇതിൽ പ്രതിഷേധിച്ച് ഫോറസ്റ്റ് സ്റ്റേഷന് മുന്നിൽ ചേർന്ന യോഗത്തിലാണ് പരസ്യ ഭീഷണി.
"ഇന്നലെ കൊടി ഊരിയ നിന്റെ കൈയ്യുണ്ടല്ലോ അത് ഞങ്ങൾ വെട്ടിയെടുക്കും. ഞങ്ങൾക്കെതിരെ വേണമെങ്കിൽ കേസെടുത്തോളൂ. നിങ്ങൾ കാടിന്റെ സേവകരാണെങ്കിൽ കാട് സേവിച്ചോണം. നാട്ടിലിറങ്ങി സേവിക്കാൻ വന്നാൽ വിവരമറിയും. യൂണിഫോമിൽ കയറി തല്ലാത്തത് ഇടതുപക്ഷ പ്രസ്ഥാനം കേരളം ഭരിക്കുന്നത് കൊണ്ടാണ്. ഞങ്ങൾ സമാധാനപരമായി പോരാട്ടങ്ങളും സമരങ്ങളും സംഘടനയും രൂപീകരിക്കും അതിനെതിരെ വന്നാൽ യൂണിഫോമിടാത്ത സമയമുണ്ടാവുമല്ലോ കൈകാര്യം ചെയ്യും നിന്നെ"- പ്രവീൺ പ്രസാദ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.