തിരുവനന്തപുരം: മുഖം കോടിയ പാർട്ടിയെയും ഭരണത്തെയും വിജയത്തിലെത്തിക്കാൻ കടുത്ത പ്രതിരോധതന്ത്രവുമായി സി.പി.എം. പാർട്ടിക്കും സർക്കാറിനും മുകളിൽ വാളുപോലെ തൂങ്ങിനിന്ന 'സെക്രട്ടറിയുടെ മക്കൾ' ഉൾപ്പെടുന്ന വിവാദങ്ങൾക്ക് താൽക്കാലിക തിരശ്ശീലയിടാൻ കഴിഞ്ഞതോടെ പ്രതിപക്ഷത്തിനെതിരെ രാഷ്ട്രീയ കടന്നാക്രമണത്തിനാണ് സി.പി.എം ഒരുങ്ങുന്നത്.
കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിനെതിരെ 16ന് നടക്കുന്ന എൽ.ഡി.എഫിെൻറ പ്രതിരോധസമരം യു.ഡി.എഫിനും ബി.ജെ.പിക്കുമെതിരായ പ്രത്യാക്രമണത്തിന് വേദിയാകും.
അന്വേഷണ ഏജൻസികളുടെ നീക്കത്തെ മുഖ്യമന്ത്രിയെയും വികസനപദ്ധതികളെയും അട്ടിമറിക്കാനുള്ള നീക്കമെന്ന് വാദിച്ച് പ്രതിരോധിക്കുേമ്പാഴും 'മക്കൾ വിവാദം' തലവേദനയായി തുടരുകയായിരുന്നു. താഴെ തട്ടിൽ അണികളോടും അഭ്യുദയകാംക്ഷികളോടും നിയമം നിയമത്തിെൻറ വഴിക്ക് പോകുമെന്ന പാർട്ടി വാദം പറഞ്ഞ് ഫലിപ്പിക്കാൻ മധ്യനിര നേതാക്കൾ പ്രയാസപ്പെടുന്നുണ്ടായിരുന്നു.
അത് മാറിയതോടെ ലൈഫ് മിഷൻ അന്വേഷണം, മറ്റ് വികസനപദ്ധതികളുടെ ഫയൽ ചോദിക്കൽ എന്നിവ ഉയർത്തി അന്വേഷണത്തിന് പിന്നിലെ രാഷ്ട്രീയതാൽപര്യം ഒന്നൊന്നായി പറയണമെന്നാണ് വെള്ളിയാഴ്ചത്തെ സി.പി.എം സെക്രേട്ടറിയറ്റിലും അഭിപ്രായമുയർന്നത്.
ബി.ജെ.പി സംസ്ഥാന പ്രസിഡൻറിെൻറ വാദം പ്രതിപക്ഷ നേതാവ് ഏറ്റെടുക്കുന്നതും ആർ.എസ്.എസ് മുഖപത്രത്തിലെ വാർത്തക്കനുസരിച്ച് അന്വേഷണദിശ മാറുന്നതും വിശദീകരിച്ചാകും മറുപടി. കേന്ദ്ര ഏജൻസിക്കെതിരായ ദേശീയനേതൃത്വത്തിെൻറ നിലപാടിന് വിരുദ്ധമായി സംസ്ഥാന കോൺഗ്രസ് ബി.ജെ.പിയുമായി ഒത്തുകളിക്കുന്നെന്നതും ഉന്നയിക്കും.
പ്രതിപക്ഷനേതാവിന് സംഘ്പരിവാർ ബന്ധം ആരോപിച്ച സി.പി.എമ്മിനെ പിന്നാക്കം വലിച്ചത് സെക്രട്ടറിയുടെ മക്കൾ വിവാദമായിരുന്നു. അതിനിനി മറുപടി പറേയണ്ടതില്ലെന്ന ആശ്വാസത്തിനൊപ്പം, പ്രതിപക്ഷ നേതാക്കൾക്കും ജനപ്രതിനിധികൾക്കുമെതിരായ വിജിലൻസ് അന്വേഷണവും ആയുധമാക്കി തദ്ദേശതെരഞ്ഞെടുപ്പ് പ്രചാരണരംഗത്തേക്ക് നീങ്ങാനാണ് തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.