കാഞ്ഞങ്ങാട്: കാസർകോട് പെരിയയിലെ ഇരട്ട കൊലപാതകം പാർട്ടി അറിഞ്ഞല്ലെന്ന് സി.പി.എം. സി.പി.എമ്മിന് ഒന്നും ഒളിച്ചുവെക്കാനാവില്ലെന്ന് കാസർകോട് ജില്ലാ സെക്രട്ടറി എം.വി ബാലകൃഷ്ണൻ പറഞ്ഞു.
കൊലപാതകവുമായി ബന്ധമുള്ള ലോക്കൽ കമ്മിറ്റിയംഗം പീതാംബരനെ സി.പി.എം പുറത്താക്കിയിട്ടുണ്ട്. ലോക്കൽ കമ്മിറ്റിയംഗത്തെ പുറത്താക്കിയത് പാർട്ടി കാണിച്ച ധീരതയാണ്. കൊലപാതകം പാർട്ടി അറിഞ്ഞിട്ടല്ല. പാർട്ടി അറിഞ്ഞാലും അത്തരം സംഭവം ഉണ്ടാകില്ല.
സി.പി.എം വിരുദ്ധചേരി നടത്തുന്ന പ്രചരണമാണിത്. രാഷ്ട്രീയ മുതലെടുപ്പിന് സി.ബി.ഐ കൂട്ടുനിന്നു. കോൺഗ്രസ് പറഞ്ഞവരെ അന്വേഷണ സംഘം പ്രതികളാക്കി. പാർട്ടി സഖാക്കളെയും നേതാക്കളെയും പ്രതികളാക്കിയാൽ സി.പി.എം കൈയ്യുംകെട്ടി നോക്കി നിൽക്കണോ എന്നും ജില്ലാ സെക്രട്ടറി ചോദിച്ചു.
നിയമപരമായി അവർക്കൊപ്പം നിൽക്കും. കൊല നടന്ന കല്യോട്ട് ഉൾപ്പെടുന്ന ഉദുമ മണ്ഡലത്തിൽ സി.പി.എം കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷം നേടിയതാണെന്നും എം.വി ബാലകൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.