കാസർകോട്: ഇടതുപക്ഷ സർക്കാറിനെതിരെ കുറ്റപത്രവുമായി, തൊഴിലിനും വികസനത്തിനും മതേതരത്വ സംരക്ഷണത്തിനും എസ്.ടി.യു സംസ്ഥാന കമ്മിറ്റി നടത്തുന്ന സമരസംഗമങ്ങൾക്ക് കാസർകോട്ട് തുടക്കം.
കാസർകോട് പുതിയ ബസ്സ്റ്റാൻഡ് പരിസരത്ത് നടന്ന സംഗമം മുസ്ലിംലീഗ് ദേശീയ പ്രസിഡൻറ് പ്രഫ. കെ.എം. ഖാദർ മൊയ്തീൻ ഉദ്ഘാടനം ചെയ്തു. തുടർഭരണത്തിനുവേണ്ടി സി.പി.എം വർഗീയ ധ്രുവീകരണം നടത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു.
മുസ്ലിംലീഗിനെതിരെ സി.പി.എം വർഗീയത ആരോപിക്കുകയാണ്. യു.ഡി.എഫിലെ രണ്ടാമത്തെ കക്ഷിയാണ് മുസ്ലിംലീഗ്. ഇതേ മുസ്ലിംലീഗുമായി ചേർന്ന് തമിഴ്നാട്ടിൽ ഒരു മുന്നണിയിൽ പ്രവർത്തിക്കുന്ന പാർട്ടിയാണ് സി.പി.എം. കേരളത്തിൽ മാത്രം ലീഗിൽ മതമൗലികവാദം ആരോപിക്കുന്നത് ബി.ജെ.പിയുടെ വോട്ട് ലഭിക്കാൻ വേണ്ടിയാണെന്നും ഖാദർ മൊയ്തീൻ പറഞ്ഞു. എസ്.ടി.യു ദേശീയ വൈസ് പ്രസിഡൻറ് എ. അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു.
ദേശീയ പ്രസിഡൻറ് അഡ്വ. എം. റഹ്മത്തുള്ള, സംസ്ഥാന പ്രസിഡൻറ് അഹമ്മദ് കുട്ടി ഉണ്ണികുളം, വൈസ് പ്രസിഡൻറ് എം.എ. കരീം, മുസ്ലിംലീഗ് സംസ്ഥാന ട്രഷറർ സി.ടി. അഹ്മദലി, ജില്ല പ്രസിഡൻറ് ടി.ഇ. അബ്ദുല്ല, എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ, യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് തുടങ്ങിയവർ സംസാരിച്ചു. സംസ്ഥാന ട്രഷറർ കെ.പി. മുഹമ്മദ് അഷ്റഫ് സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.