ബാ​ബു ക​ർ​ണാ​ട​ക​യി​ലെ ഇ​ഞ്ചി​പ്പാ​ട​ത്ത് (ഫ​യ​ൽ)

കർണാടകയിൽ ആദിവാസി യുവാവിന്റെ മരണം;ഒരുമാസമായിട്ടും കാരണമറിയാതെ കുടുംബം

ക​ൽ​പ​റ്റ: വ​യ​നാ​ട്ടി​ൽ​നി​ന്ന് ക​ർ​ണാ​ട​ക​യി​ലെ തോ​ട്ട​ത്തി​ൽ പ​ണി​ക്കു​പോ​യ ആ​ദി​വാ​സി യു​വാ​വ് ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച് ഒ​രു​മാ​സ​മാ​കാ​റാ​യി​ട്ടും കാ​ര​ണ​മ​റി​യാ​തെ ആ​ശ​ങ്ക​യോ​ടെ കു​ടും​ബം.

തൃ​ക്കൈ​പ്പ​റ്റ മു​ണ്ടു​പ്പാ​റ പ​ണി​യ കോ​ള​നി​യി​ലെ ബാ​ബു​വാ​ണ് (37) മ​രി​ച്ച​ത്. പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് ബ​ന്ധു​ക്ക​ൾ​ക്ക് ഇ​തു​വ​രെ ന​ഞ്ച​ൻ​​കോ​ട് ആ​ശു​പ​ത്രി​യി​ൽ പോ​യി വാ​ങ്ങാ​ൻ സാ​ധി​ച്ചി​ട്ടി​ല്ല. റി​പ്പോ​ർ​ട്ട് ല​ഭി​ക്കാ​ത്ത​തി​നാ​ൽ ബാ​ബു മ​രി​ച്ച​ത് എ​ങ്ങ​നെ​യാ​ണെ​ന്നു​പോ​ലും അ​റി​യാ​ൻ ക​ഴി​യാ​ത്ത വേ​ദ​ന​യി​ലാ​ണ് കു​ടും​ബം. വി​വ​ര​ങ്ങ​ൾ അ​ന്വേ​ഷി​ക്കാ​നും മ​റ്റും സ​ഹോ​ദ​രി രാ​ധ മാ​ത്ര​മാ​ണു​ള്ള​ത്. കോ​ഴി​ക്കോ​ട് ബേ​ക്ക​റി ജീ​വ​ന​ക്കാ​രി​യാ​യ രാ​ധ​ക്ക് അ​വ​ധി​ക്ക് വ​രു​മ്പോ​ഴാ​ണ് എ​ന്തെ​ങ്കി​ലും ചെ​യ്യാ​ൻ ക​ഴി​യു​ന്ന​ത്. ഡി​സം​ബ​ർ 21നാ​ണ് ബാ​ബു മ​രി​ച്ച​താ​യി ബ​ന്ധു​ക്ക​ളെ ഫോ​ൺ വി​ളി​ച്ച​റി​യി​ക്കു​ന്ന​ത്.

മ​രി​ക്കു​ന്ന​തി​ന് ര​ണ്ടാ​ഴ്ച മു​മ്പ് മീ​ന​ങ്ങാ​ടി സ്വ​ദേ​ശി​ക​ളാ​യ ഇ​ഞ്ചി ക​ർ​ഷ​ക​രാ​ണ് ന​ഞ്ച​ൻ​കോ​ട് ഇ​ഞ്ചി തോ​ട്ട​ത്തി​ൽ പ​ണി​ക്ക് കൊ​ണ്ടു​പോ​യ​ത്. 22ന് ​ബ​ന്ധു​ക്ക​ൾ ക​ർ​ണാ​ട​ക​യി​ൽ പോ​യി അ​ന്വേ​ഷി​ച്ച​പ്പോ​ൾ ബാ​ബു​വി​നെ ഷെ​ഡി​ൽ അ​ന​ക്ക​മി​ല്ലാ​തെ കി​ട​ക്കു​ന്ന അ​വ​സ്ഥ​യി​ൽ ക​ണ്ട​തി​നെ​തു​ട​ർ​ന്ന് ആ​​ശു​പ​ത്രി​യി​ൽ ​എ​ത്തി​ക്കു​ക​യാ​യി​രു​വെ​ന്നാ​ണ് അ​റി​യി​ച്ച​ത്. 23നാ​ണ് മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ടം ന​ട​പ​ടി പൂ​ർ​ത്തി​യാ​ക്കി ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​കൊ​ടു​ത്ത​ത്.

എ​ന്നാ​ൽ, മൃ​ത​ദേ​ഹം ക​റു​ത്ത് തി​രി​ച്ച​റി​യാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലാ​യി​രു​ന്നു. കാ​ര​ണം അ​ന്വേ​ഷി​ച്ച​പ്പോ​ൾ മൃ​ത​ദേ​ഹം സൂ​ക്ഷി​ച്ച ​​ഫ്രീ​സ​റി​ന്റെ സ്വി​ച്ച് ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ർ ഓ​ണാ​ക്കാ​ത്ത​തി​നാ​ൽ സം​ഭ​വി​ച്ച പി​ഴ​വാ​ണെ​ന്നാ​ണ് പ​റ​ഞ്ഞ​തെ​ന്ന് രാ​ധ പ​റ​ഞ്ഞു.

ഉ​ട​മ​ക​ളോ കൊ​ണ്ടു​പോ​യ​വ​രോ മൃ​ത​ദേ​ഹം കൊ​ണ്ടു​വ​രാ​നോ മ​റ്റു സ​ഹാ​യ​ത്തി​നോ എ​ത്തി​യി​രു​ന്നി​ല്ല. ഇ​ഞ്ചി​പ്പാ​ട​ത്ത് കൊ​ണ്ടു​പോ​യ​യാ​ളു​ടെ ഫോ​ണി​ൽ വി​ളി​ക്കു​മ്പോ​ൾ ഭാ​ര്യ​യാ​ണ് എ​ടു​ക്കു​ന്ന​തെ​ന്നും ഭ​ർ​ത്താ​വി​ന്റെ ന​മ്പ​ർ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും ന​ൽ​കു​ന്നി​ല്ലെ​ന്നും പി​ന്നീ​ട് വി​ളി​ച്ചാ​ൽ ഫോ​ൺ എ​ടു​ക്കാ​ത്ത അ​വ​സ്ഥ​യാ​ണെ​ന്നും രാ​ധ പ​റ​ഞ്ഞു. ചെ​റു​പ്പ​ത്തി​ൽ മാ​താ​വും പി​താ​വും ന​ഷ്ട​പ്പെ​ട്ട രാ​ധ​ക്ക് ഏ​ക ആ​ശ്ര​യ​മാ​യി​രു​ന്നു സ​ഹോ​ദ​ര​ൻ. മ​ര​ണ​ത്തി​ലെ ദു​രൂ​ഹ​ത നീ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഡി​സം​ബ​ർ 24ന് ​രാ​ധ മേ​പ്പാ​ടി പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. ​ബാ​ബു​വി​ന് ഭാ​ര്യ​യും എ​ട്ടു വ​യ​സ്സു​ള്ള മ​ക​ളു​മു​ണ്ട്.

Tags:    
News Summary - The death of a tribal youth in Karnataka; the family does not know the reason even after a month

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.