കോഴിക്കോട്: ന്യൂനപക്ഷക്ഷേമ പദ്ധതികളിലെ 80ഃ20 അനുപാതം റദ്ദാക്കിയ ഹൈകോടതി വിധിയിൽ സർക്കാർ അപ്പീൽ പോകണമെന്ന് മുസ്ലിം ലീഗ് ദേശീയ ഓർഗനൈസിങ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീർ എം.പി. സച്ചാർ കമ്മിറ്റി റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ മുസ്ലിം ന്യൂനപക്ഷങ്ങളുടെ ഉന്നമനത്തിന് മാത്രമായി നടപ്പാക്കുന്ന പദ്ധതികൾക്ക് നീക്കിവെച്ച ഫണ്ടാണെന്ന് മനസ്സിലാക്കാതെയാണ് ഇത്തരം വിധികളുണ്ടാകുന്നത്.
ഇതിന് നീക്കിവെക്കുന്ന ഫണ്ടിെൻറ ഹെഡ്ഡിൽതന്നെ സച്ചാർ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കാൻ വേണ്ടിയാണെന്ന് പ്രത്യേകം പറയുന്നുണ്ട്. മുസ്ലിംകൾക്ക് 80 ശതമാനവും മറ്റുള്ളവർക്ക് 20 ശതമാനവും എന്ന രീതിയിൽ ഇതിനെ ചിത്രീകരിക്കുന്നത് തെറ്റിദ്ധരിപ്പിക്കലാണ്. യഥാർഥത്തിൽ സച്ചാർ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ ഇതിനായുള്ള 100 ശതമാനം ഫണ്ടും മുസ്ലിം ന്യൂനപക്ഷത്തിനുവേണ്ടി നീക്കിവെച്ചതാണ്.
കോടതിയിൽ സർക്കാർ എങ്ങനെയാണ് സത്യവാങ്മൂലം നൽകിയതെന്ന് പഠിക്കേണ്ടതുണ്ട്. വിഷയത്തിൽ അപ്പീൽ പോകുന്ന കാര്യം മുസ്ലിം ലീഗ് ആലോചിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.