കൊച്ചി: സ്വപ്നയുടേതെന്ന പേരിൽ പ്രചരിക്കുന്ന ശബദരേഖ ചോർന്നത് അട്ടക്കുളങ്ങര ജയിലില്‍ നിന്നല്ലെന്ന് ജയില്‍ ഡി.ഐ.ജി അജയകുമാർ. സ്വപ്‌ന സുരേഷിനെ പാര്‍പ്പിച്ചിട്ടുള്ള അട്ടക്കുളങ്ങര ജയിലില്‍ പരിശോധന നടത്തിയ ശേഷമാണ് ജയില്‍ ഡി.ഐ.ജി. മാധ്യമങ്ങളോട് പ്രതികരിച്ചത്. ഉറപ്പായിട്ടും പുറത്തുവന്ന ശബ്ദസന്ദേശം ജയിലില്‍വെച്ച് എടുത്തതല്ല. ജയിലിനു പുറത്ത് സംഭവിച്ചതാണെന്നും ഡി.ഐ.ജി.പറഞ്ഞു.
അതേസമയം പുറത്ത് വന്ന ശബ്ദരേഖ തന്‍റേത് തന്നെയാണെന്ന് സ്വപ്ന ഡി.ഐ.ജിക്ക് മൊഴി നൽകി. എന്നാല്‍, എപ്പോഴാണ് ഇത് റെക്കോര്‍ഡ് ചെയ്തതെന്ന് ഓര്‍മ്മയില്ലെന്നാണ് സ്വപ്‌ന പറഞ്ഞതെന്നും ഡി.ഐ.ജി. വ്യക്തമാക്കി. ഒക്ടോബർ 14-നാണ് സ്വപ്ന അട്ടക്കുളങ്ങര ജയിലിൽ എത്തിയത്. ഒരു തവണ കസ്റ്റംസ് സാന്നിധ്യത്തിൽ അമ്മയുമായി ഫോണിൽ സംസാരിച്ചു. ഭർത്താവിനെയും മക്കളേയും കണ്ടതും കസ്റ്റംസ് സാന്നിധ്യത്തിലാണെന്നും സ്വപ്ന പറഞ്ഞു.
അതേസമയം, പുറത്തുവന്ന ശബ്ദസന്ദേശം സ്വപ്‌നയുടേതാണോ എന്ന് സൈബര്‍ സെല്ലിന്‍റെ സഹായത്തോടെ പരിശോധിക്കുമെന്ന ജയില്‍ ഡി.ജി.പി. ഋഷിരാജ് സിങ് അറിയിച്ചു.
സ്വപ്‌ന സുരേഷിനെ പാര്‍പ്പിച്ചിട്ടുള്ള അട്ടക്കുളങ്ങര ജയിലില്‍ പരിശോധന നടത്തിയ ശേഷമാണ് ജയില്‍ ഡി.ഐ.ജി. മാധ്യമങ്ങളോട് പ്രതികരിച്ചത്. സ്വപ്‌നയുടേതെന്ന പേരിൽ ശബ്ദ സന്ദേശം പ്രചരിക്കുന്നതിൽ ജയിൽ ഡി.ജി.പി ഋഷിരാജ് സിംഗ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഡി.ഐ.ജി അജയ്കുമാറിനാണ് അന്വേഷണ ചുമതല. പ്രാഥമിക അന്വേഷണത്തിന് പിന്നാലെയാണ് ഡി.ഐ.ജി മാധ്യമങ്ങളോട് പ്രതികരിച്ചത്.
മുഖ്യമന്ത്രിക്കെതിരെ മൊഴി പറയാൻ അന്വേഷണ സംഘം നിർബന്ധിച്ചതായും രേഖപ്പെടുത്തിയ തന്‍റെ മൊഴി വായിച്ചു നോക്കാൻ അനുവദിക്കുന്നില്ലെന്നും സ്വപ്ന സുരേഷ് പറയുന്നതായി അവകാശപ്പെടുന്ന ശബ്ദസന്ദേശമാണ് പുറത്തുവന്നത്. മുഖ്യമന്ത്രിക്ക് എതിരെ മൊഴി നൽകിയാൽ കേസിൽ മാപ്പുസാക്ഷിയാക്കാമെന്നു വാഗ്ദാനം ചെയ്തതായും ശബ്ദസന്ദേശത്തില്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.