ഇംഗ്ലണ്ടിൽനിന്ന്​ കോഴിക്കോ​ട്ടെത്തിയ ഡോക്​ടറുടെ സ്രവം ഒമി​​ക്രോൺ പരിശോധനക്കയച്ചു; സമ്പർക്ക പട്ടിക​ തയാറാക്കി

കോഴിക്കോട്​: ഇംഗ്ലണ്ടിൽ നിന്നെത്തി കോവിഡ്​ സ്​ഥിരീകരിച്ച ഡോകട്​റുടെ സ്രവം ഒമി​​ക്രോൺ പരിശോധനക്കയച്ചു. കഴിഞ്ഞ മാസം 21 ന്​ ആണ്​ ഇംഗ്ലണ്ടിൽ നിന്ന് ഡോക്​ടർ​ കോഴിക്കോട്​ എത്തിയത്​.

കഴിഞ്ഞ മാസം 25 നാണ്​ ഡോക്​ടർക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചത്​. ഇംഗ്ലണ്ടിൽ ഒമിക്രോൺ സ്​ഥിരീകരിച്ച സാഹചര്യത്തിൽ ഡോകട്​റുടെ സ്രവം ഒമിക്രോൺ പരിശോധനക്ക്​ അയക്കാൻ തീരുമാനിക്കുകയായിരുന്നു. രോഗിയുടെ അമ്മക്കും പോസിറ്റീവാണ്. 

രോഗിയുടെ സമ്പർക്ക പട്ടിക തയാറാക്കി മറ്റു ജില്ലകളിലേക്ക് അയച്ചതായി ഡി.എം.ഒ പറഞ്ഞു. രോഗിയുടെ അമ്മയുടെയും വേലക്കാരിയുടെയും സ്രവം എടുത്തിട്ടുണ്ട്. നാല് ജിലക്കളിലുള്ളവർ സമ്പർക്ക പട്ടികയിലുണ്ട്. കോഴിക്കോട്​ ജില്ലയിൽ ഇയാളുമായി സമ്പർക്കമുള്ളവർ കുറവാണ്. ജനികശ്രേണി പരിശോധനാഫലം ഒരാഴ്ചക്കകം അയക്കുമെന്നും ഡിഎംഒ വ്യക്തമാക്കി.

കോവിഡിന്‍റെ വക ഭേദമായ ഒമി​ക്രോൺ ദക്ഷിണാഫ്രിക്കയിലെ ശാസ്​ത്രജ്ഞരാണ്​ ആദ്യമായി തിരിച്ചറിഞ്ഞത്​. തുടർന്ന്​ വിവിധ രാജ്യങ്ങളിൽ ഈ വകഭേദത്തിന്‍റെ സാന്നിധ്യം തിരിച്ചറിഞ്ഞു. ഒമിക്രോൺ വകഭേദത്തിന്‍റെ പ്രഹരശേഷി സംബന്ധിച്ച വ്യക്​തമായ ധാരണയില്ലാത്തതിനാൽ ഇതിനെതിരായ പ്രതിരോധത്തിന്​ ലോകരാജ്യങ്ങൾ കാര്യമായ പരിഗണന കൊടുക്കുന്നുണ്ട്​.

കഴിഞ്ഞ ദിവസം വിദേശത്തു നിന്ന്​ കർണാടകയിലെത്തിയയാൾക്ക്​ ഒമിക്രോൺ സ്​ഥിരീകരിച്ചിരുന്നു. ഒമിക്രോൺ സ്​ഥിരീകരിച്ച രാജ്യങ്ങളിൽ നിന്നുള്ള യാത്രകളെ കരുതലയോടെയാണ്​ ​ ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ കൈകാര്യം ചെയ്യുന്നത്​.

അതേസമയം, ഒമിക്രോൺ വകഭേദം സംബന്ധിച്ച്​ അനാവശ്യ ഭീതിയാണ്​ നിലനിൽക്കുന്നതെന്നും സാമാന്യം നിസാരമായ രോഗലക്ഷണങ്ങൾക്ക്​ മാത്രമാണ്​ ഇതുവരെ ഒമിക്രോൺ കാരണമായിട്ടുള്ളതെന്നും ദക്ഷിണാഫ്രിക്കയിൽ ഇതുസംബന്ധിച്ച ആദ്യ മുന്നറിയിപ്പ്​ നൽകിയ ഡോക്​ടർ പറയുന്നു. 

Tags:    
News Summary - The doctor's swab was sent to Omicron test

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.