മന്ത്രി എം.വി. ഗോവിന്ദന്‍റെ കാറിൽ ഇടിച്ച വാൻ ഡ്രൈവർ അറസ്റ്റിൽ

തളിപ്പറമ്പ്: മദ്യലഹരിയിൽ വാഹനമോടിച്ച് എക്സൈസ് മന്ത്രി എം.വി. ഗോവിന്ദന്റെ കാറിൽ ഇടിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. പിക്അപ്പ് ഡ്രൈവർ കാനൂൽ ഒഴക്രോം പി.എസ്. രഞ്ജിത്തി(45) നെയാണ് തളിപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്.

ശനിയാഴ്ച രാത്രി മന്ത്രിയുടെ വീടിന് സമീപം ഒഴക്രോത്താണ് സംഭവം. പൊതുപരിപാടിക്ക് ശേഷം വീട്ടിലേക്ക് പോവുകയായിരുന്ന മന്ത്രിയുടെ കാറിൽ രഞ്ജിത്ത് ഓടിച്ച പാചക വാതക ഏജൻസിയുടെ പിക്അപ്പ് ഇടിക്കുകയായിരുന്നു. എസ്കോർട്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന വളപട്ടണം എസ്.ഐ ഗണേശന്റെ പരാതി പ്രകാരം രഞ്ജിത്തിനെ കസ്റ്റഡിയിലെടുത്തപ്പോഴാണ് മദ്യപിച്ചതായി കണ്ടെത്തിയത്.

തുടർന്ന് തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധനക്ക് വിധേയമാക്കി അറസ്റ്റ് രേഖപ്പെടുത്തി. മന്ത്രിയുടെ വാഹനത്തിന് കേടുപാടുകൾ സംഭവിച്ചു. രണ്ടാഴ്ച മുമ്പ് എം.വി. ഗോവിന്ദൻ സഞ്ചരിച്ച കാർ രാത്രി കണ്ണൂരിൽ ഡിവൈഡറിൽ കയറി അപകടം സംഭവിച്ചിരുന്നു. ഇതിനു ശേഷം ഉപയോഗിക്കുന്ന കാറിലാണ് പിക്അപ്പ് ഇടിച്ചത്.

Tags:    
News Summary - The driver of the van that hit Minister M.V. Govindan's car has been arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.